ഇത് ഞങ്ങളുടെ ഉണ്ണിഈശോ.!! അച്ഛനായ ആഹ്ളാദത്തിൽ ആർ ജെ മാത്തുക്കുട്ടി; ആൺ കുഞ്ഞിനെ കയ്യിലെടുത്ത് സന്തോഷം പങ്കുവെച്ച് താരം.!! | RJ Mathukkutty Blessed With Baby Boy

RJ Mathukkutty Blessed With Baby Boy : അങ്ങനെ ആ സന്തോഷ വാർത്ത ആർ ജെ മാത്തുക്കുട്ടിയെയും തേടിയെത്തി. ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറലായി. റേഡിയോ ടോക്കിയായി ജീവിതം ആരംഭിച്ച് പിന്നീട് അവതാരകനായി മലയാളി പ്രേഷകരുടെ മനം കവർന്ന താരം ആർ ജെ മാത്തുക്കുട്ടി.

അവതാരകൻ എന്ന നിലവിൽ മാത്രമല്ല മികച്ച സിനിമ സംവിധായകൻ എന്ന നിലയിലും മാത്തുക്കുട്ടി ഏറെ പ്രേശക്തി ആർജിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്തയാണ് മാത്തുക്കുട്ടി ആരാധകരുമായി പങ്കുവെച്ചത്. തനിക്കും ഭാര്യയായ ഡോക്ടർ എലിസബത്തിനും ഒരു ആൺകുഞ്ഞ് ജനിച്ചതിന്റെ സന്തോഷ വാർത്തയാണ് മാത്തുക്കുട്ടി ആരാധകരുമായി പങ്കിട്ടത്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് മാത്തുകുട്ടി ഈ സന്തോഷ വാർത്ത പോസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൈയിൽ പിടിച്ചു നിൽക്കുന്ന മാത്തുക്കുട്ടിയുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഇരുകൈകൾ നീട്ടിയായിരുന്നു ആരാധകർ ഈ സന്തോഷ വാർത്ത സ്വീകരിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് മാത്തുക്കുട്ടിയും എലിസബത്തും വിവാഹം കഴിച്ചത്. പെരുമ്പാവൂർ സ്വേദേശിയും കാനഡയിൽ ഡോക്ടറും കൂടിയാണ് എലിസബത്ത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് മാത്തുക്കുട്ടി എലിസബത്തിനെ ജീവിത പങ്കാളിയാക്കി മാറ്റിയത്.

ഒരുപാട് സ്റ്റേജ് ഷോകളിലൂടെ മാത്തുക്കുട്ടി മലയാളി മനസ്സ് കീഴടക്കിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ വൈറലയ പരിപാടിയായിരുന്നു ഉടൻ പണം. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഉടൻ പണം കേരളക്കര ഏറ്റെടുക്കുകയായിരുന്നു. ഇതിലൂടെ തന്നെ മാത്തുക്കുട്ടി ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച അവതാരകനായ മാത്തുക്കുട്ടി ‘കുഞ്ഞെല്‍ദോ’ എന്ന ചലച്ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ആസിഫ് അലിയായിരുന്നു തന്റെ ആദ്യ സിനിമയിൽ പ്രധാന കഥാപാത്രമായി എത്തിയത്. സിനിമ പ്രേമികളിൽ നിന്നും മികച്ച പ്രതികരണങ്ങളായിരുന്നു ചലച്ചിത്രത്തിനു ലഭിച്ചത്. മാത്തുക്കുട്ടിയുടെ യഥാർത്ഥ പേര് അരുൺ മാത്യു എന്നാണ്. എന്നാൽ മാത്തുക്കുട്ടിയായിട്ടാണ് ഇന്നും മലയാളികളുടെ മനസിൽ താരം അറിയപ്പെടുന്നത്.