16 വർഷത്തെ അധ്വാനത്തിന് ഫലം.!! രാജുവേട്ടൻ കേരളത്തിൽ ഓസ്കാർ എത്തിക്കും; കണ്ണു നിറഞ്ഞു സുപ്രിയയും താരങ്ങളും.!! | Aadujeevitham Movie Review

Aadujeevitham Movie Review : ബെന്യാമിൻ്റെ നോവലായ ആടുജീവിതം ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് മാർച്ച് 28 ആയ ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. നോവൽ ഇറങ്ങിയ 2008 മുതൽ തുടങ്ങിയ സിനിമയുടെ ചർച്ച 2023 ലാണ് സിനിമയാക്കി ചിത്രീകരണം പൂർത്തിയായതും, ഇന്ന് തിയേറ്ററിൽ എത്തിയതും.

നജീബ് എന്ന പ്രവാസിയായി എത്തിയത് പൃഥ്വിരാജാണ്. സിനിമയിൽ നജീബിൻ്റെ റോൾ ആയതിനാൽ പൃഥ്വിരാജ് തൻ്റെ ശരീരത്തിൽ വരുത്തിയ മാറ്റങ്ങളൊക്കെ ചർച്ചയായി മാറിയിരുന്നു. നജീബ് ആവാൻ വേണ്ടി ശരീരഭാരം 31 കിലോ കുറയ്ക്കാൻ താരമെടുത്ത പരിശ്രമം വളരെ വലുതായിരുന്നു.എന്നാൽ ഇന്ന് ചിത്രം തിയേറ്ററിലെത്തിയ ശേഷം കണ്ടിറങ്ങുന്ന പ്രേക്ഷകർക്കും, സുഹൃത്തുക്കൾക്കും പറയാനുള്ളത് ഒന്നു മാത്രമാണ്.

ഇങ്ങനെയൊരു പൃഥ്വിരാജിനെ ആദ്യമായി കാണുകയാണെന്നും, നജീബ് എല്ലാം കൊണ്ടും കരയിപ്പിച്ചു കളഞ്ഞുവെന്നാണ്. നജീബായി ജീവിക്കുകയായിരുന്നുവെന്നും, ഇങ്ങനെ അഭിനയിക്കാൻ പൃഥ്വിരാജിന് മാത്രമേ കഴിയുകയുള്ളൂവെന്ന് പറയുകയാണ് ആരാധകർ. ഇന്ന് തിയേറ്ററിൽ തൻ്റെ ജീവിതം ബിഗ് സ്ക്രീനിൽ കാണാൻ നജീബും എത്തിയിരുന്നു. കേരളത്തിലേക്ക് ഓസ്കാർ പ്രതീക്ഷിക്കുന്നുവെന്നാണ് ചിലർ പറയുന്നത്.16 വർഷം എടുത്ത് ചെയ്യാൻ മാത്രമുണ്ടോ എന്ന് പറഞ്ഞവർക്ക് മറുപടി നൽകുന്നതാണ് ഇന്ന് തിയേറ്ററിൽ കാണുന്നതെന്നാണ് മറ്റു ചിലർ പറയുന്നത്.

ഇത് സ്ക്രീനിലെ ജീവിതം എന്നും പറയുന്നവരുണ്ട്. ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണത്തിലൂടെ തന്നെ ബ്ലെസിയുടെ 16 വർഷത്തെ അധ്വാനം വെറുതെയായില്ലെന്നാണ് പറയാനുള്ളത്. ആടുജീവിതം ഫസ്റ്റ് ഷോ കണ്ടിറങ്ങിയ സുപ്രിയയ്ക്ക് പറയാൻ വാക്കുകളുണ്ടായിരുന്നില്ല. പൃഥ്വിയെ സ്ക്രീനിൽ കണ്ടപ്പോൾ, കണ്ംമിടറി, കണ്ണു നിറഞ്ഞാണ് സുപ്രിയ ഇറങ്ങിയത്,വീട്ടിലെത്തി ഒന്ന് പൃഥ്വിവിനെ കാണണമെന്ന് മാത്രമാണ് മാധ്യമങ്ങളോട് സുപ്രിയ പറഞ്ഞത്.