വായിൽ നിന്നും ആവി പറക്കുന്ന സംഗതികൾ.!! തണുത്ത് വിറച്ച് റിമിയുടെ “പുതു വെള്ളൈ മഴൈ” പാട്ട്; ഫിനലന്ഡിൽ അടിച്ച് പൊളിച്ച് ഗായിക റിമി ടോമി.!! | Rimi Tomy Song From Finland

Rimi Tomy Song From Finland : ശബ്ദത്തിന്റെ മാസ്മരികത കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത പ്രിയ ഗായികയാണ് റിമി ടോമി. തന്റെ ജീവിതം ഏറ്റവും മനോഹരമായ രീതിയിൽ ജീവിച്ചു തീർക്കുകയാണ് റിമി ഇപ്പോൾ. ആരും കണ്ട് അസൂയപ്പെടുന്ന തരത്തിലുള്ള ജീവിതം. റിമിയുടെ ഓരോ പാട്ടുകളും വൻ ഹിറ്റാണ്. വൻ യാത്ര പ്രേമിയാണ് റിമി.തന്റെ തിരക്കേറിയ ജീവിതത്തിലും യാത്രകൾക്കായി പ്രത്യേകം സമയം റിമി മാറ്റിവെക്കാറുണ്ട്.

ഒറ്റയ്ക്ക് മാത്രമല്ല കുടുംബത്തോടൊപ്പം സഞ്ചരിക്കാൻ ഗായികയ്ക്ക് വളരെയധികം ഇഷ്ടമാണ തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാനും പ്രിയതാരം മറക്കാറില്ല. സോഷ്യൽ മീഡിയയിലൂടെ റിമിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും.പ്രേക്ഷകരിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെ റിമി ആരാധകർക്കായി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്.

മഞ്ഞിൽ മുങ്ങി തണുത്തുവിറച്ച് പാട്ടുപാടുന്ന റിമിയാണ് വീഡിയോയിൽ ഉള്ളത്. ഒരു ഗായിക മാത്രമല്ല അവതാരികയും അഭിനേത്രിയും കൂടിയാണ് താരം. ഇപ്പോൾ ഫിൻലാൻഡിൽ അവധി ആഘോഷിക്കാൻ എത്തിയതാണ് താരം. മഞ്ഞുപെയ്യുന്ന ലാപ്ലാഡിൽ നിന്നുള്ള ദൃശ്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ റിമിയുടെ അക്കൗണ്ടിൽ ഫിൻലാൻഡ് എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളും കാണാം. നിലവിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ എ ആർ റഹ്മാന്റെ സൂപ്പർ ഹിറ്റ് സോങ് ആയ ”പുതു വെള്ളൈ മഴൈ” എന്ന ഗാനമാണ് തണുപ്പിൽ നിന്നുകൊണ്ട് റിമി ആലപിക്കുന്നത്.

പാട്ടുപാടുന്നതിനിടയിൽ റിമി തണുപ്പുകൊണ്ട് വിറക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. എന്നിരുന്നാലും ആ തണുപ്പ് സഹിച്ചുകൊണ്ട് വളരെ മനോഹരമായിട്ടാണ് താരം പാടുന്നത്. പങ്കുവെച്ച വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായത്. ആരാധകർ മാത്രമല്ല പ്രമുഖരായ നിരവധി താരങ്ങളും വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ലക്ഷ്മി നക്ഷത്ര മുന്നാ സൈമൺ തുടങ്ങി നിരവധി പേർ ഉൾപ്പെടുന്നു.