ഞങ്ങൾ മൂന്നല്ല ഒന്നാണ്.!! സഹോദരങ്ങളെ ചേർത്ത് പിടിച്ച് കുഞ്ഞാറ്റ; താര കുടുംബത്തിലെ പുതിയ വിശേഷം വൈറൽ.!! | Manoj K Jayan Daughter Tejalakshmi Jayan Latest Photo Viral

Manoj K Jayan Daughter Tejalakshmi Jayan Latest Photo Viral : നിരവധി മലയാള സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവന്ന താരമാണ് മനോജ് കെ ജയൻ. വളരെയധികം സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ എല്ലാ വിവരങ്ങളും ആരാധകർ വളരെ പെട്ടെന്ന് തന്നെ അറിയാറുണ്ട്. താരദമ്പതിമാരുടെ ജീവിതത്തെപ്പറ്റി അറിയാൻ പ്രേക്ഷകർക്ക് എന്നും ആകാംക്ഷയാണ്. അതുപോലെതന്നെ അവരുടെ മക്കളെ പറ്റിയുള്ള വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലെ സ്ഥിര ചർച്ചകൾ തന്നെ.

മനോജ് ഉർവശിയുടെയും മകൾ തേജ ലക്ഷ്മിയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തേജ പങ്കുവെച്ച പുതിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് . തന്റെ സഹോദരങ്ങൾക്ക് ഒപ്പം ഉള്ള ചിത്രമാണ് ഇത്. പങ്കുവെച്ച ചിത്രത്തിന് താഴെയായി ”cause who else would blame for everything” എന്ന ക്യാപ്ഷനും ചേർത്തിട്ടുണ്ട്. ചിത്രം ഏതായാലും വളരെ അധികം ജനശ്രദ്ധ നേടിയിട്ടുണ്ട്. പുതിയ ചിത്രത്തിൽ കറുപ്പുനിറത്തിൽ ഉള്ള ഔട്ട് ഫിറ്റിൽ വളരെയധികം സുന്ദരിയാണ് തേജാലക്ഷ്മി.

നടൻ മനോജ് കെ ജയനും നടി ഉർവശിയും വിവാഹിതരായത് രണ്ടായിരത്തിലായിരുന്നു. മനോജ് കെ ജയനേക്കാൾ മുന്നേ സിനിമയിലേക്ക് എത്തിയ നടിയാണ് ഉർവശി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. തേജാ അച്ഛനും അമ്മയ്ക്കും ഒപ്പം മാറിമാറിയായിരുന്നു താമസിച്ചിരുന്നത്. മനോജ് കെ ജയന്റെ പ്രിയപുത്രിയാണ് തേജാലക്ഷ്മി. തേജക്കും മനോജ് കെ ജയൻ അങ്ങനെ തന്നെ. ഇരുവരും തമ്മിലുള്ള നിരവധി ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്താറുണ്ട്.

മകൾ തേജയും അച്ഛനെയും അമ്മയെയും പോലെ തന്നെ സിനിമയിലേക്ക് എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈയടുത്ത് മനോജ് കെ ജയനും മകൾ തേജയും ഒന്നിച്ചുള്ള ഒരു മാഗസിൻ കവർ ഫോട്ടോ പുറത്തിറങ്ങിയിരുന്നു. ഇതും വളരെയധികം വൈറലായിരുന്നു. നല്ലൊരു മോഡലാണ് തേജാലക്ഷ്മി. ഔദ്യോഗിക പേജിൽ ഇതിനു തെളിവായി നിരവധി ചിത്രങ്ങളും താരപുത്രി പങ്കുവെച്ചിട്ടുണ്ട്.