മാത്യു ഇന്ന് കൂടി എന്നോടൊപ്പം കിടക്കാമോ.!? മമ്മൂക്ക നിങ്ങൾക്കല്ലാതെ ഇത് സാദ്യമല്ല; മമ്മുക്കയെ കുറിച്ച് അനൂപ് മേനോൻ വാക്കുകൾ വൈറൽ.!! | Anoop Menon Appreciate Mammootty For The Perfomance In Kaathal The Core Movie

Anoop Menon Appreciate Mammootty For The Perfomance In Kaathal The Core Movie : നടൻ ആയും സംവിധായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അനൂപ് മേനോൻ. വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച താരത്തിനെ മലയാള സിനിമ ലോകത്തെ മികച്ച ഒരു ഫിലിം മെയ്ക്കർ എന്ന് തന്നെ വിളിക്കണം. സിനിമയെ ഒരു നടൻ ആയി മാത്രമല്ല പ്രേക്ഷകനായി കൂടി കണ്ടു മനസ്സിലാക്കുന്ന വ്യക്തിയാണ് അനൂപ് മേനോൻ.

ഇപോഴിതാ തിയേറ്റർ നിറഞ്ഞു കവിഞ്ഞ മമ്മൂട്ടി ചിത്രം കാതൽ കണ്ട ശേഷം കാതലിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് ഫേസ്ബുക് കുറിപ്പുമായി എത്തിയിരിക്കുകയാണ് അനൂപ് മേനോൻ. തെലുങ്ക് ബോളിവുഡ് ചിത്രങ്ങളെപ്പോലെ ബുദ്ധിശൂന്യമായ മസാലസിനിമ നിലവാരത്തിലേക്ക് മലയാള സിനിമയും പൊയ്ക്കൊണ്ടിരിക്കുന്ന ഈ സമയത്ത്. സംവിധായകനായ ജിയോ ബേബിയും എഴുത്തുകാരായ പോൾസണും ചേർന്ന് കെ ജി ജോർഗിനെപ്പോലെ ഉള്ളവർ സൃഷ്‌ടിച്ച സിനിമയുടെ ചാരുതയും ധാർമികതയും തിരികെ കൊണ്ട് വന്നു എന്നാണ് അനൂപ് മേനോൻ പറയുന്നത്.

അണിയരപ്രവർത്തകരെയും മമ്മൂട്ടിയെയും ആവോളം അഭിനന്ദിച്ചു കൊണ്ടാണ് അനൂപ് മേനോന്റെ കുറിപ്പ് അവസാനിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്ന് തന്നെ കാതലിനെ വിളിക്കാം. നടൻ എന്ന നിലയിൽ സിനിമയെ കച്ചവടം ആയി മാത്രം കാണാതെ സമൂഹത്തിന്റെ സ്പന്ദനം കലയിലൂടെ പ്രതിഫലിക്കത്തക്കവണ്ണം സിനിമകൾ തിരഞ്ഞെടുക്കുന്നു എന്നതാണ് മമ്മൂട്ടി എന്ന നടന്റെ വർഷങ്ങൾ നീണ്ട കലാജീവിതത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്.

ഹോമോസെക്ഷ്വാലിറ്റി എന്ന വിഷയം സിനിമയായി വരുമ്പോൾ ആ സിനിമ കാറ്റഗറൈസ് ചെയ്യപ്പെടാതിരിക്കാൻ മമ്മൂട്ടി എന്ന വലിയ നടനെ തന്നെ സെലക്ട്‌ ചെയ്യേണ്ടത് മെയ്ക്കേഴ്സിന്റെ കൂടി ആവശ്യം ആയിരുന്നു എന്ന് വേണം കരുതാൻ. വിവിധ സെക്ഷ്വൽ ഓറിയന്റേഷനുകളോട് സമൂഹത്തിന്റെ ഇരുണ്ട ധാരണകളിലേക്ക് വെളിച്ചം വീശാൻ കാതലിനു കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ മഹത്തായ സൃഷ്ടിക്ക് ഒരു സിനിമാപ്രേമിയുടെ നന്ദി എന്ന് എഴുതിക്കൊണ്ടാണ് അനൂപ് മേനോൻ കുറിപ്പ് അവസാനിപ്പിച്ചത്.