മാസ്സിൻറെ അവസാനവാക്ക്.!! ഇനി ആഘോഷിക്കാതിരിക്കാനാവില്ല; നേരുള്ള വിജയം സാലറിനൊപ്പം ആഘോഷിച്ച് പൃഥ്വിയും പ്രഭാസും.!! | Prithviraj Sukumaran And Prabhas Celebrating Succsuss Celebration Of Salaar Movie

Prithviraj Sukumaran And Prabhas Celebrating Succsuss Celebration Of Salaar Movie : നിരവധി നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് പൃഥ്വിരാജ് സുകുമാരനും പ്രഭാസും നായിക വേഷത്തിൽ എത്തുന്ന സലാർ എന്ന സിനിമ പ്രേക്ഷകർക്കു മുൻപിലേക്കെത്തിയത്.പ്രശാന്ത് നീൽ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസൻ, ജഗപതി ബാബു, എന്നിവരും ഈ

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് തിയേറ്ററിൽ വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ജനപ്രിതി കൊണ്ട് സലാർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും അധികം കളക്ഷൻ നേടി ചിത്രം ഇപ്പോഴും തിയേറ്ററിൽ തുടരുന്നു. മാസ് ആക്ഷൻ സിനിമകളുടെ മനംമയക്കുന്ന തിയേറ്റർ അനുഭവമാണ് സലാർ പ്രേക്ഷകർക്ക് നൽകുന്നത്. പൃഥ്വി – പ്രഭാസ് കോമ്പിനേഷൻ ചിത്രത്തിൽ

ശരിക്കും വർക്കാവുന്നുണ്ട് എന്ന് തന്നെയാണ് ചിത്രത്തിന്റെ റിസൾട്ട്കൾ സൂചിപ്പിക്കുന്നത്. ഒന്നാം ഭാഗം വൻ ഹിറ്റ് ആയതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉണ്ടാകുമെന്ന് കാണികൾക്ക് പ്രതീക്ഷിക്കാം. കെജിഎഫിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പഞ്ച് ഡയലോഗുകളും തീപ്പൊരി പറക്കുന്ന സിനിമറ്റൊഗ്രഫിയും ചിത്രത്തിൽലുണ്ട്. ആഗോളതലത്തിൽ ഈ ചിത്രം ഇതിനകം 500 കോടിയിലെത്തി

എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ക്രിസ്തുമസ് ന്യൂ ഇയർ റിലീസ് ആയി എത്തിയ മൂന്നു ചിത്രങ്ങളിൽ മികച്ച പ്രകടനം തന്നെയാണ് സലാറും കാഴ്ച വച്ചിരിക്കുന്നത്. ഹോംമ്പാലെ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാസ്സ് ആക്ഷൻ ചിത്രം മാത്രമല്ല ഇതൊരു ഇമോഷണൽ ഡ്രാമ ചിത്രം കൂടിയാണെന്നതും ശ്രദ്ധേയമാണ്. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, തുടങ്ങി 5 ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വര്‍ദരാജായിട്ടാണ് പൃഥ്വി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ചില വിശേഷങ്ങൾ ആണ് പൃഥ്വിരാജ് സുകുമാരൻ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സലാറിന്റെ ടീമിനൊപ്പം സക്സസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇവ. “The blockbuster success call for a blockbuster celebration”എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെയും സന്തോഷം പങ്കിടുന്നതിന്റെയും ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.