അനുഷ്‌ക മാത്രമല്ല, പ്രഭുദേവയും ഉണ്ട്.!! മലയാള സിനിമയെ തളക്കാൻ കച്ചകെട്ടി കത്തനാർ; രാജുവേട്ടന് ശേഷം ഇനി ജയേട്ടനൊപ്പം സ്വന്തം ഡാൻസ് മാസ്റ്റർ.!! | Prabhu Deva Joined In Jayasurya Movie Kathanar

Prabhu Deva Joined In Jayasurya Movie Kathanar : മലയാളി പ്രേക്ഷകർ മനസ്സിൽ ആരാധിക്കുന്ന ഒരു പിടി യുവതാര നിരകളിൽ പെട്ട ഒരാളാണ് ജയസൂര്യ. പ്രേക്ഷകരോട് വളരെ അടുത്തുനിൽക്കുന്ന വ്യക്തിത്വമായതിനാൽ തന്നെ ഇദ്ദേഹത്തെ ജനങ്ങളും വളരെയധികം സ്നേഹിക്കുന്നു.

തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ ജയസൂര്യ മറക്കാറില്ല. എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇദ്ദേഹം. മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യയുടെ പുതുപുത്തൻ ചിത്രമാണ് കത്തനാർ. ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾക്കായി ഓരോ ദിവസവുംപ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അടുത്തിടെയാണ് തെന്നിന്ത്യൻ നായിക അനുഷ്ക ഷെട്ടി സിനിമയിൽ ജോയിൻ ചെയ്തത്. അതിനു പിന്നാലെയാണ് ഇപ്പോൾ പുതിയൊരു താരം സിനിമയിലേക്ക് കടന്നു വരുന്നത്. തമിഴകത്തിന്റെ സ്വന്തം നായകനായ നൃത്ത കൊറിയോഗ്രാഫറായ പ്രഭുദേവയാണ് ഇത്. സിനിമയുടെ സെറ്റിൽ എത്തിയ ഇദ്ദേഹത്തെ അണിയറ പ്രവർത്തകർ സ്നേഹപൂർവ്വം സ്വീകരിച്ചു.​ ഗോകുലം ​ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയാണ്. 2011ൽ റിലീസ് ചെയ്ത ‘ഉറുമി’ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്. അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ ഇത്. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. മുപ്പത്തിൽ അധികം ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.