ഫോട്ടോഗ്രാഫറെ പ്രണയിച്ച മോഡലിന്റെ കഥ വിവാഹത്തിലേക്ക്.!! മുറ്റത്തെമുല്ല താരം ആര്യക്ക് സ്വയംവരം; വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഒന്നിക്കാൻ തീരുമാനിച്ച് ആര്യ അനിലും ശരത്തും.!! | Actress Arya Anil And Photographer Sarath Save The Date

Actress Arya Anil And Photographer Sarath Save The Date : മലയാള ടെലിവിഷൻ രംഗത്തെ നല്ലൊരു നടിയും മോഡലുമാണ് ആര്യ അനിൽ. മോഡലിങ്ങിലൂടെയാണ് താരം കരിയർ രംഗത്തേക്ക് പ്രവേശനം നടത്തിയതെങ്കിലും, പിന്നീട് ഫോട്ടോ ഷൂട്ടുകളിലും, പരസ്യ രംഗങ്ങളിലും, തിളങ്ങിനിന്നു.

ടിക്ടോക്ക് വീഡിയോകളിലൂടെയായിരുന്നു താരം കൂടുതൽ ശ്രദ്ധേയയായിരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘മുറ്റത്തെ മുല്ല’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്ത് വച്ച താരമാണ് ആര്യ. ഈ സീരിയലിലെ അഭിനയത്തിന് ‘ഗുരുപ്രിയയുടെ’ മികച്ച നായികയ്ക്കുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു.

അശ്വതി എന്ന കഥാപാത്രത്തിലൂടെ മലയാളി മനസിൽ കയറിപ്പിടിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വയംവരം എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുയൻസർ കൂടിയായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ നിരവധികരാണുള്ളത്. ആലപ്പുഴ ചേർത്തലക്കാരിയായ ആര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ആഗസ്തിലായിരുന്നു നടന്നത്. ഫോട്ടോഗ്രാഫറായ ശരത്തിനെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. വിവാഹ നിശ്ചയ ശേഷം ശരത്തുമായുള്ള നിരവധി വിശേഷങ്ങളുമായി താരം താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വരാറുണ്ട്.

ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ആര്യയുടെയും,ശരത്തിൻ്റെയും സെയവ് ദ ഡെയ്റ്റ് വാർത്തയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മാർച്ച് 28 നാണ് ആര്യയും ശരത്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. സെയ് വ് ദ ഡേറ്റ് ഫോട്ടോയിൽ പർപ്പിൾ കളർ ഡ്രസിലാണ് ആര്യ വന്നതെങ്കിൽ വൈറ്റ് കുർത്തയിലാണ് ശരത്ത് എത്തിയത്. ഈ വാർത്തയാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.