ഗായകൻ മധു ബാലകൃഷ്ണന്റെ വീട് കണ്ടോ.!? പാട്ട് പാടി നേടിയെടുത്തതാണ് ഈ സ്വപ്‌ന ഭവനം; രണ്ടു നിലകളിൽ അമ്പലം പോലുള്ള മാധവം വീടിന്റെ വിശേഷവുമായി മധു ബാലകൃഷ്ണൻ.!! | Play Back Singer Madhu Balakrishnan Home Tour

Madhu Balakrishnan Home Tour : മലയാളികളുടെ മനസ്സിൽ തന്റെ സ്വര മാധുര്യം കൊണ്ട് ഇടം നേടിയ ഗായകനാണ് മധു ബാലകൃഷ്ണൻ. താരത്തിന്റെ ആലാപനമികവിൽ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ നിരവധി ഗാനങ്ങൾ ഇന്നുണ്ട്.

താരത്തിന്റെ ഭാവ സ്വര ശുദ്ധിയും സംഗീത പാഠവും മധു ബാലകൃഷ്ണൻ യുവ ഗായകർക്കിടയിൽ വളരെ വ്യത്യസ്തനായി. സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന്റെതായി ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത് മൈൽസ്റ്റോൺ മേക്കേഴ്സ് നടത്തിയ ഒരു ഹോം ടൂർ വീഡിയോ ആണ്. എറണാകുളത്തെ താരത്തിന്റെ ലക്ഷ്വറി ഹൗസിന്റെ വിശേഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. രണ്ട് നിലയുള്ള വീട്ടിൽ താരത്തിന്റെ ഭാര്യയുടെ മാതാപിതാക്കളും സ്വന്തം അമ്മയും ഉണ്ട്.

എറണാകുളത്തെ വീടിനു പുറമേ ചെന്നൈയിലും താരത്തിന് വീടുണ്ട്. വീഡിയോയിൽ താരത്തിന് ലഭിച്ച അംഗീകാരങ്ങളുടെ നിര തന്നെ കാണാം. ഒരു അമ്പലത്തിന് സമാനമായ വീടിന്റെ രൂപ കൽപ്പനയും നിരവധി വളർത്ത് ജീവികളും മധുവിന്റെ വീട്ടിൽ കാണാം. മധു തന്റെ വീടിന് മാധവം എന്നാണ് പേര് നൽകിയിരിക്കുന്നത്. വീടിനുള്ളിലെ പെയിന്റിങ്ങുകളും ആന്റിക് അലങ്കാര വസ്തുക്കളും പടിപ്പുരയും എല്ലാം വീടിന്റെ പ്രധാന ആകർഷണമാണ്.

താരത്തിന്റെ ഭാര്യ ദിവ്യയാണ് വീട് മനോഹരമാക്കാനുള്ള അലങ്കാരവസ്തുക്കൾ കൊണ്ടുവന്നതെന്നും മധു പറയുന്നു. കൂടാതെ തന്റെ ഭാര്യയുടെ സംഗീതം ഉപകരണങ്ങളും താരം വീട്ടിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതിമനോഹരമായ പൂജാമുറിയും പെയിന്റിങ്ങും എല്ലാം മനോഹരമായി അറേഞ്ച് ചെയ്തിരിക്കുകയാണ് താരം. ദിവ്യ ഒരുക്കുന്ന മോരു കറിയാണ് താരത്തിന്റെ ഇഷ്ട വിഭവം. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയിട്ടുള്ളത്. അത് ചേട്ടന്റെ വീട് അടിപൊളിയായിട്ടുണ്ട്, രണ്ടുപേരുടെയും ആ ചിരി എന്നെ അതിശയിപ്പിക്കുകയാണ് എന്നാണ് ഒരു ആരാധകരുടെ കമന്റ്. മൈൽസ്റ്റോൺ മേക്കേസിന്റെ ഹോം ടൂറിൽ വളരെ വിനയത്തോടെയും ചെറുചിരിലൂടെയും ആളുകൾക്ക് മുന്നിൽ എത്തിയ താരത്തെ പ്രശംസിക്കുകയാണ് ആരാധകർ. Madhu Balakrishnan Home Tour