ഒന്നിച്ചൊരു വിശേഷ വാർത്ത കൂടി.!! നയൻതാരയെ ചുംബനങ്ങളാൽ മൂടി വിക്കി; ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സന്തോഷം പങ്കുവെച്ച് വിക്കിയും നയനും.!! | Nayanthara Happy Moments With Vignesh Shivan

Nayanthara Happy Moments With Vignesh Shivan : തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ തലൈവി നയൻതാരയുടെ പുത്തൻ പുതിയ ഇൻസ്റ്റാഗ്രാം ഫോട്ടോയാണ് വൈറലായികൊണ്ടിരിക്കുന്നത്. വളരെ കാലത്തെ പ്രണയത്തിന് ശേഷം വിഘ്നേശും നയൻതാരയും വിവാഹം കഴിക്കുകയായിരുന്നു. ഇരുവരുടെയും ജോഡി ആരാധകർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

വിവാഹത്തിനുശേഷം ആരംഭിച്ച നയൻതാരയുടെ ഇൻസ്റ്റഗ്രാമിന് ഏറ്റവും ചെറിയ സമയം കൊണ്ട് മില്യണുകൾ ഫോളോവേഴ്സ് നേടി വാർത്തയായത് ഒരു സംഭവമായിരുന്നു. നയൻതാര തെന്നിന്ത്യയിലെ അറിയപ്പെട്ട നടിയാണെങ്കിൽ, വിഗ്നേഷ് തമിഴിലെ മികച്ച സംവിധായകരിൽ ഒരാളാണ്. 2015 ഞാനും റൗഡി താനിൽ ഒരുമിച്ച് പ്രവർത്തിച്ചതു മുതൽ ആയിരുന്നു ഇരുവരും പ്രണയത്തിലായത്. 2022 ജൂൺ 9ന് മഹാബലിപുരത്ത് വച്ച് വിവാഹിതരായി.

2022ൽ തന്നെ ഉയിർ, ഉലക് എന്നീ രണ്ട് ഇരട്ട കുട്ടികൾക്ക് അമ്മയായും അച്ഛനായും ഇവർ മാറി. വളരെ നാളായി വിഘേഷിന്റെയും നയൻതാരയുടെയും വിവാഹമോചനത്തെക്കുറിച്ച് കിംവതികൾ പരക്കുന്ന സോഷ്യൽ മീഡിയയ്ക്ക് ഒരു ആശ്വാസമായിട്ടാണ് ഈ ഫോട്ടോകൾ പുറത്തിറങ്ങിയത്. ബ്ലാക്ക് കോട്ടും സ്കിൻഫിറ്റ് പാന്റ് ധരിച്ച് നയൻതാരയും ഓറഞ്ച് ടീഷർട്ടും പാൻസും ധരിച്ച് വളരെ റൊമാന്റിക് ആയി നിൽക്കുന്ന ഫോട്ടോകളാണ് നയൻതാര തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്ക് ഒക്കെ ചേക്കേറിയ നയൻതാര നമുക്ക് മലയാളികൾക്ക് പ്രിയപ്പെട്ടവൾ ആയി മാറിയതിന് ഇങ്ങനെ ഒരു ചരിത്രം കൂടിയുണ്ട്. അയ്യ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും ലക്ഷ്മി എന്ന ചിത്തത്തിലൂടെ തെലുങ്ക് സിനിമയിലും താരം അരങ്ങേറ്റം കുറിച്ചു. ശ്രീരാമരാജ്യം എന്ന പുരാണ ചിത്രത്തിലെ സീതാദേവിയുടെ വേഷം നയൻതാരയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് – തെലുങ്ക് , മികച്ച നടിക്കുള്ള നന്ദി അവാർഡ് എന്നിവ നേടിക്കൊടുത്തു. ഇന്നും തെന്നിന്ത്യയുടെ തലൈവിയായിട്ടാണ് നയൻതാര അറിയപ്പെടുന്നത്.