കുഞ്ഞു മിലിയോക്ക് ശേഷം പുതിയ ഒരാൾ കൂടി.!! വിശേഷ ദിവസം പുതിയ കാർ സ്വന്തമാക്കി മീത് മിരി; സോഷ്യൽ മീഡിയ കപ്പിൾസിന്റെ മഹീന്ദ്ര എക്സ്‌യുവി 700 പ്രത്യേകതകൾ കണ്ടോ.!? | MeethMiri New Car Mahindra XUV 7OO

MeethMiri New Car Mahindra XUV 7OO : വ്യത്യസ്ത ആശയങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ച് മലയാളികൾക്ക് മുന്നിൽ ശ്രദ്ധേയരായ ദമ്പതികളാണ് മീത് മിരി. നിരവധി ഓളോവീസിനെയാണ് ഇത്തരങ്ങൾ ഇതിലൂടെ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്.

ഇൻസ്റ്റഗ്രാമിൽ 970k ഫോളോവേഴ്സ് ഉള്ള താരങ്ങൾ പങ്കുവെക്കുന്ന ഒട്ടുമിക്ക വീഡിയോസ് ആരാധകർ ഏറ്റെടുക്കാറുണ്ട്. ആളുകളുടെ മനസ്സിൽ ഒരു വിസ്മയം ഉളവാക്കുന്ന ഫാഷൻ വീഡിയോസും കൂടാതെ താരങ്ങളുടെ ജീവിതശൈലിയെയും കുറിച്ച് റീൽ വീഡിയോസ് ചിത്രീകരിച്ചാണ് ഇവർ ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുന്നത്. ഈ കഴിഞ്ഞ വർഷത്തെ ബെസ്റ്റ് എന്റർടൈനർ കപ്പിൾസിനുള്ള ഫ്ലവേഴ്സ് 24 സോഷ്യൽ മീഡിയ പുരസ്കാരം ഈ ദമ്പതികൾ ഏറ്റുവാങ്ങിയിരുന്നു.

ആരാധകർക്ക് ഇവർ സുപരിചിതരാവുന്നത് ടിക് ടോകിലൂടെയാണ്. ഇന്ന് സിനിമ താരങ്ങൾ ഉള്ളവരേക്കാൾ ആരാധകർ ഉള്ള ഈ താരങ്ങൾ ഫാമിലി വ്ലോഗെർസിന് ഇടയിൽ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളാണ്. ആദ്യം വിവാഹം വേണ്ട എന്ന് തീരുമാനിച്ച ഇരുവരും എന്നാൽ വളരെ യാദൃശ്ചികമായി വിവാഹിതരാവുകയും ആയിരുന്നു. തുടർന്ന് ഫ്ലവേഴ്സ് ഒരുകോടി എന്ന പ്രോഗ്രാമിലും ഇവർ നിറഞ്ഞ് നിന്നിരുന്നു. ഇവരുടെ വിശേഷങ്ങൾ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.

അതിൽ ഏറ്റവും ആകർഷണമായിട്ടുള്ളത് ഇവരുടെ മീത് മിരി എന്ന പേര് തന്നെയാണ്. അടുത്തിടെ മകന്റെ ഒന്നാം ജന്മദിനവും വളരെ മികച്ച രീതിയിൽ ആഘോഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ താരങ്ങളുടേതായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇവർ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളാണ്. പുതിയ കാർ സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം റീലിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. മഹേന്ദ്രയുടെ എക്സ് യു വി 700 സ്വന്തമാക്കിയിരിക്കുകയാണ് താരങ്ങൾ. ഈ സന്തോഷം തന്റെ കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷമാക്കുന്നതും ചുവടുകൾ വയ്ക്കുന്നതും ഈ റീൽ വീഡിയോയിൽ കാണാം. നിരവധി ആരാധകരാണ് ഈ സന്തോഷത്തിൽ താരങ്ങൾക്ക് ആശംസകളും ആയി കമന്റ് ബോക്സിൽ.