73 ന്റെ നിറവിൽ എന്തിരൻ.!! തലൈവർക്ക് പിറന്നാൾ വിരുന്നൊരുക്കി നയൻ; രജനീകാന്തിന് ആദ്യമായി ലേഡി സൂപ്പർസ്റ്റാർ പിറന്നാൾ ആശംസ.!! | Nayanthara Birthday Wish For Rajinikanth Viral Celebrity News

Nayanthara Birthday Wish For Rajinikanth Viral Celebrity News : ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നനായ രജനീകാന്തിൻ്റെ 73-ാം പിറന്നാളായിരുന്നു ഇന്നലെ. പ്രിയ നടന് പിറന്നാൾ ആശംസകൾ അറിയിച്ച് ഇന്നലെ പുലർച്ചെ തന്നെ ആരാധകരുടെ പ്രവാഹമായിരുന്നു ചെന്നൈയിലെ അദ്ദേഹത്തിൻ്റെ വസതിക്ക് മുന്നിൽ ഉണ്ടായത്. അതിൻ്റെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഈ വർഷത്തെ പിറന്നാൾ ആഘോഷം കുടുംബാംഗങ്ങളോടൊപ്പം ചെന്നൈയിലെ വസതിയിൽ ആണ് കൊണ്ടാടിയത്. ഭാര്യ ലതയും, മക്കളായ ഐശ്വര്യ, സൗന്ദര്യ, കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം കേക്ക് മുറിച്ച് സിംപിളായിട്ടായിരുന്നു പിറന്നാൾ ആഘോഷം. എന്നാൽ സിനിമാ ലോകത്തെ നിരവധി പേർ വിളിച്ചും, പോസ്റ്റുകളിലൂടെയും പ്രിയ നടന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. ഐശ്വര്യയുടെ മുൻ ഭർത്താവും നടനുമായ ധനുഷും തലൈവയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. തെന്നിന്ത്യയിലെ നിരവധി താരങ്ങളാണ് പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചത്.

എന്നാൽ സൂപ്പർ സ്റ്റാറിന് ലേഡി സൂപ്പർ സ്റ്റാർ നയൻതാര പങ്കുവെച്ച പിറന്നാൾ ആശംസയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. രജനീകാന്തുമൊരു മിച്ചുള്ള രസകരമായ ഫോട്ടോയ്ക്കൊപ്പം ‘ഒരേയൊരു നടന് പിറന്നാൾ ആശംസകൾ’ എന്ന ക്യാപ്ഷനും താരം നൽകുകയുണ്ടായി. ഈ പോസ്റ്റിന് താഴെ രണ്ട് സൂപ്പർ സ്റ്റാർസ് എന്നാണ് ആരാധകർ പറയുന്നതും. രജനീകാന്തിൻ്റെ ജന്മദിനങ്ങളിൽ അദ്ദേഹത്തിൻ്റെ പുത്തൻ പടം റിലീസിനെത്താറുണ്ട്.

ഈ വർഷവും ആരാധകരെ നിരാശപ്പെടുത്താതെ ‘മുത്തു’ ആണ് തമിഴ്നാട്ടിലെ തിയേറ്ററുകളിൽ എത്തിയത്. തലൈവരുടെ പടം തിയേറ്ററിൽ എത്തിയപ്പോൾ ആരാധക പ്രവാഹമായിരുന്നു തിയേറ്ററിൽ ഉണ്ടായത്. കൂടാതെ അദ്ദേഹത്തിൻ്റെ പുതിയ ചിത്രമായ ‘ലാൽസലാമിൻ്റെ ഗ്ലീംസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പിറന്നാൾ ദിനത്തിൽ. മകൾ ഐശ്ചര്യ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തലൈവർ കാമിയോ ലുക്കിലാണ് എത്തുന്നത്. ചിത്രത്തിലെ മൊയ്ദീൻ ഭായ് എന്ന കഥാപായെത്തുന്ന താരത്തിൻ്റെ ചിത്രത്തിലെ മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. പൊങ്കലിൽ റിലീസിനെത്തുന്ന ഈ ചിത്രത്തിൻ്റെ കാത്തിരിപ്പിലാണ് ആരാധകർ. രജനീകാന്തിൻ്റെ 170-ാം ചിത്രമായ വേട്ടയാനിലാണ് ഇപ്പോൾ അദ്ദേഹം അഭിനയിക്കുന്നത്.