പ്രാർത്ഥനകൾ സഫലം.!! കുഞ്ഞു കേദാറിന് ഒരു വയസ് ആകുന്നതിന് മുന്നേ പുതിയ വിശേഷം; സംഭവബഹുലമായ 4 വർഷങ്ങൾ വിജയകരമായി ആഘോഷിച്ച് സ്നേഹ ശ്രീകുമാർ.!! | Actress Sneha Sreekumar Happy News

Actress Sneha Sreekumar Happy News : മലയാളി കുടുംബപ്രക്ഷകരെ ഏറെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത പരിപാടികളിൽ ഒന്നായിരുന്നു മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മറിമായം. പരമ്പരയിലെ മണ്ഡോദരിയെയും ലോലിതനെയും അറിയാത്തവർ ചുരുക്കം ആയിരിക്കും. ശ്രീകുമാറും സ്നേഹ ശ്രീകുമാറും ഈ കഥാപാത്രങ്ങളിൽ എത്തിയപ്പോൾ ഇവരുടെ കോംബോ

കണ്ട എല്ലാവരും ഇവർ ജീവിതത്തിലും ഒരുമിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. അതിനുശേഷം ഇരുവരും വിവാഹം കഴിക്കുകയും നാലു വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ടു പോവുകയും ആണ്. വിവാഹം കഴിഞ്ഞത് മുതലുള്ള താരങ്ങളുടെ വിശേഷങ്ങൾ ഒക്കെ ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ അനുദിനം ആളുകളിലേക്ക് എത്തിച്ചു കൊണ്ടിരുന്നു. തൃപ്പൂണിത്തറയിൽ

വച്ച് ഡിസംബർ 11 ആയിരുന്നു നാലു വർഷങ്ങൾക്കു മുമ്പ് ഇരുവരും വിവാഹിതരായത് ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നടന്ന വിവാഹത്തിന് ശേഷം വലിയതോതിലുള്ള സൽക്കാര പരിപാടികൾ താരങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ തങ്ങളുടെ നാലാം വിവാഹ വാർഷിക ദിനത്തിൽ പ്രിയതമന് ആശംസകൾ അറിയിച്ച സ്നേഹ തൻറെ സോഷ്യൽ മീഡിയ പേജിൽ

പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. നാലു വർഷങ്ങൾക്കു മുൻപ് രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വന്ന നമ്മൾ ഒന്നായി. സംഭവബഹുലമായ കാര്യങ്ങൾക്കൊടുവിൽ ഇപ്പോഴും സന്തോഷത്തോടെ ജീവിതം മുന്നോട്ട്… വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്ന് വന്ന നമ്മൾ ഓരോ ദിവസവും പരസ്പരം മനസ്സിലാക്കുകയായിരുന്നു. അങ്ങനെ എന്റേത് നിന്റേത് എന്നതിൽ നിന്ന് നമ്മുടേതിലേക്ക് വഴി മാറിയ ജീവിതം. ആ ജീവിതം സന്തോഷകരമായ മുന്നോട്ടു പോയപ്പോൾ രണ്ടു വർഷങ്ങൾക്കിപ്പുറം ഓസ്കാർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ആ സന്തോഷത്തിന് കൂടുതൽ മധുരം പകരുവാനായി പിന്നീട് കേദാറും എത്തി. കേദാർ വന്നപ്പോൾ നമ്മുടെ വീട്ടിലെ സന്തോഷം ഇരട്ടിയായി. ഇനിയും ഇങ്ങനെ ഓരോ ദിവസവും സന്തോഷവും ആനന്ദവും നിറഞ്ഞ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു. ഹാപ്പി ആനിവേഴ്സറി ശ്രീ എന്നാണ് സ്നേഹ പങ്കു വച്ചിരിക്കുന്ന പോസ്റ്റ്.