ഇരു പാതിയായി ഇരുപത്തിയൊന്ന്.!! പിറന്നാളും വിവാഹ വാർഷികവും ഒരേ ദിവസം; ആഘോഷങ്ങൾ കളറാക്കി പൂർണിമ ഇന്ദ്രജിത്ത് താര ജോഡികൾ.!! | Poornima Indrajith Birthday And Poornima Indrajith Sukumaran Wedding Anniversary

Poornima Indrajith Birthday And Poornima Indrajith Sukumaran Wedding Anniversary : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന തരാജോഡികൾ ആണ് ഇന്ദ്രജിത് പൂർണിമ തരാജോഡികൾ. സുകുമാരൻ, മല്ലിക സുകുമാരൻ എന്നീ രണ്ട് അതുല്യ പ്രതിഭകളുടെ മൂത്ത മകൻ എന്ന മേൽവിലാസത്തിലാണ് ഇന്ദ്രജിത് സുകുമാരൻ സിനിമയിലേക്ക് വന്നത് എങ്കിലും ഇന്ന് മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാൾ ആകാൻ താരത്തിന് കഴിഞ്ഞു. ഒരു

തരാകുടുംബം എന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന കുടുംബം അണ് ഇവരുടേത്. കോലം എന്ന തമിഴ് സീരിയലിലൂടെയാണ് പൂർണിമ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് മലയാളത്തിൽ ഉൾപ്പെടെ നിരവധി മിനിസ്‌ക്രീൻ പരമ്പരകളികൾ താരം നായികയായി തിളങ്ങി ഒട്ടും താമസിയാതെ തന്നെ ബിഗ്സ്‌ക്രീനിലേക്കും താരത്തിന് ക്ഷണം ലഭിച്ചു. വല്യേട്ടൻ, മേഘമൽഹാർ,രണ്ടാം ഭാവം തുടങ്ങി പ്രശസ്തമായ

പല ചിത്രങ്ങളിലും താരം മികച്ച റോളുകൾ ചെയ്തു.അവതാരകയായും താരം മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. കഥ ഇത് വരെ, ഇടവേളയിൽ, കുട്ടികളോടാണോടാ കളി, മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2 തുടങ്ങി നിരവധി ടീവി റിയാലിറ്റി ഷോകളിൽ അവതാരകയായിരുന്നു പൂർണിമ.ഫാഷൻ ഡിസൈനിങ് രംഗത്തും പുലിയാണ് താരം. പ്രാണ എന്ന ഡ്രസ്സ്‌ ഡിസൈനിങ് ബ്രാൻഡിന്റെ ഉടമയാണ് പൂർണിമ ഇപ്പോൾ.

സെലബ്രിട്ടികളുടെ ഇഷ്ട ബ്രാൻഡ് ആണ് പ്രാണ. വലിയ വലിയ ഷോകളിൽ അടക്കം നടിമാർ ധരിച്ചു വരുന്നത് പൂർണിമ ഡിസൈൻ ചെയ്ത ഡ്രെസ്സുകളാണ്. ഏറെ നാളുകൾക്ക് ശേഷം താരം സിനിമയിൽ ചെയ്ത് അതിഗംഭീര റോൾ തുറമുഖം എന്ന ചിത്രത്തിൽ ആയിരുന്നു. താരത്തിന്റെ അഭിനയത്തിന് വലിയ രീതിയിൽ പ്രശംസയും ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. ഇപോഴിതാ വിവാഹ വാർഷിക ദിനം പരസ്പരം ആശംസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ഇരുവരും. എന്നാൽ പൂർണ്ണിമയ്ക്ക് ഈ ദിനം ഇരട്ടി സന്തോഷത്തിന്റെതാണ് ഇന്ന് തന്നെയാണ് പൂർണ്ണിമയുടെ പിറന്നാളും. പ്രിയതമയ്ക്ക് പിറന്നാൾ ആശംസകളും വിവാഹ വാർഷിക ആശംസകളും ഒരുമിച്ചു നേർന്നു കൊണ്ടാണ് ഇന്ദ്രജിത് എത്തിയിരിക്കുന്നത്.