കുടുംബവിളക്ക് അനന്യക്ക് വിവാഹം.!! ഐശ്വര്യയുടെ വരൻ ആരെന്ന് കണ്ടോ.!? പ്രതിശ്രുത വരനോടൊപ്പം സന്തോഷ വാർത്തയുമായി അനിരുദ്ധിന്റെ അനന്യ.!! | Kudumbavilakku Ananya Dr Aswathy Ash Introduce Her Fiancee

Kudumbavilakku Ananya Dr Aswathy Ash Introduce Her Fiancee : കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ച ആദ്യം മുതൽ തന്നെ ഹിറ്റ് ചാർട്ടിൽ ഒന്നാമതാണ് നിലനിൽക്കുന്നത്. ഇപ്പോൾ പരമ്പര രണ്ടാം ഭാഗം ആരംഭിച്ച് വിജയകരമായി സംപ്രേക്ഷണം നടക്കുമ്പോൾ പോലും പരമ്പരയിലെ ഓരോ താരങ്ങളും ആളുകൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. മീരാ വാസുദേവ് കേന്ദ്ര

കഥാപാത്രത്തിൽ എത്തുന്ന പരമ്പരയിലെ താരങ്ങളൊക്കെ സീരിയൽ പ്രേമികൾക്ക് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ്. ഇക്കൂട്ടത്തിൽ മുൻപന്തിയിലാണ് അശ്വതി. കുടുംബവിളക്കിലെ അനന്യ എന്ന കഥാപാത്രത്തിലൂടെയാണ് അശ്വതി ആളുകൾക്ക് സുപരിചിതയായി മാറിയത് പരമ്പരയിലെ അനന്യ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചത് ആതിരാ മാധവ് ആയിരുന്നു.

താരത്തിന് പകരക്കാരിയായാണ് അശ്വതി പരമ്പരയിലേക്ക് കടന്നുവന്നത്. കൊമേഴ്സ് ബിരുദധാരിയായ താരം ബാങ്ക് ജോലിയിൽ ശോഭിക്കുമെന്ന് വീട്ടുകാർ ഉൾപ്പെടെ എല്ലാവരും കരുതിയിരുന്ന സമയത്താണ് കോ വിഡും ലോക്ക്ഡൗൺ ഒക്കെ വന്ന് താരത്തിന്റെ കരിയർ ആകെ മാറിമറിഞ്ഞത്. കുടുംബവിളക്കിനു മുൻപ് മനസ്സിനക്കരെ എന്ന പരമ്പരയിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ആളുകൾ അടുത്തറിഞ്ഞത് അനന്യ എന്ന

ഏഷ്യാനെറ്റിലെ കഥാപാത്രത്തിലൂടെയാണ് സാധാരണ പകരക്കാരി എന്ന കഥാപാത്രത്തിൽ എത്തുമ്പോൾ തന്നെ താരങ്ങൾ സൈബർ അടക്കമുള്ള ബുള്ളിയിങ് അടക്കമുള്ള പ്രശ്നങ്ങൾ താരങ്ങൾക്ക് നേരിടേണ്ട സാഹചര്യം ഉണ്ടാക്കുമ്പോൾ അശ്വതിയെ സംബന്ധിച്ചിടത്തോളം അതൊക്കെ വെറുതെയായിരുന്നു. വളരെ പെട്ടെന്നാണ് താരത്തെ ആളുകൾ ഏറ്റെടുത്തത്. ആദ്യ പ്രമോഷന് ശേഷം അശ്വതിക്ക് ലഭിച്ച ജനസ്വീകാര്യത അതിന് തെളിവാണ്. ജനപ്രിയ പരമ്പരയുടെ ഭാഗമാകുവാൻ തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം പ്രയോജനപ്പെടുത്തുവാൻ അശ്വതിക്ക് സാധിച്ചിട്ടുമുണ്ട്. ഇന്ന് ഷോർട്ട് ഫിലിമുകളിലും വെബ് സീരിയസുകളിലും സജീവ സാന്നിധ്യമായിരിക്കുന്ന അശ്വതി സോഷ്യൽ മീഡിയ പേജുകളിലും സുപരിചിതയാണ്. ഇപ്പോൾ താരം ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മൈ ലവ് മൈ ബെസ്ററ് ഫ്രണ്ട് മൈ ഹാപ്പിനസ് ഫോർ അവർ ക്യാപ്ഷനോടെ ​ആണ് താരം ഏറ്റവും പുതിയ പോസ്റ്റ് പ്രിയപ്പെട്ടവന് ഒപ്പം പങ്കിട്ടിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി പേരാണ് ഇതാരാണെന്ന് ചോദിച്ചുകൊണ്ടുള്ള കമൻറുകൾ രേഖപ്പെടുത്തി എത്തിയിരിക്കുന്നത്.