എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സന്ധ്യയും നട്ടുച്ചയും എല്ലാം കണ്ടവൾ.!! ഒരായിരം ജന്മദിനങ്ങൾ ഇതുപോലെ എന്റെ കൂടെ ഉണ്ടാവാൻ പ്രാർഥിക്കുന്നു; പ്രിയപെട്ടവൾക്ക് സർപ്രൈസ് ഒരുക്കി നവ്യ നായർ.!! | Navya Nair Surprises Sadhya Video Viral

Navya Nair Surprises Sadhya Video Viral : 2001-ൽ ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായർ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനം കവരുകയും ചെയ്തു. കരിയറിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയായത്. വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേള എടുത്ത നവ്യ പിന്നീട് ഗംഭീര തിരിച്ചുവരവ് തന്നെയാണ് നടത്തിയത്.

ഇപ്പോൾ സിനിമയിലും ടെലിവിഷൻ പരിപാടികളിലും, സോഷ്യൽ മീഡിയയിലും, സജീവമാണ് താരം. താരത്തിൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട് താരം. മകൻ്റെ വിശേഷവും, കുടുംബത്തിലെ യാത്രാവിശേഷങ്ങളും മറ്റും താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, താരം പങ്കുവെച്ച ഒരു വീഡിയോ യാണ് വൈറലായി മാറുന്നത്. നവ്യയുടെ സഹായിയായ സന്ധ്യയ്ക്ക് സർപ്രൈസ്

പിറന്നാൾ ആഘോഷമാണ് നവ്യ ഒരുക്കിയത്. പിറന്നാൾ ആഘോഷവേളയിൽ നവ്യയെ കെട്ടിപ്പിടിച്ച് സന്ധ്യ മുത്തം നൽകുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോയ്ക്ക് താഴെ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ” സന്ധ്യ, എൻ്റെ ജീവിതത്തിലെ ഇരുട്ടും, വെളിച്ചവും സന്ധ്യയും നട്ടുച്ചയുമൊക്കെ കണ്ടറിഞ്ഞവൾ. എത്ര കൊടുത്താലും മതിവരാത്ത സന്തോഷങ്ങളിൽ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷിക്കുന്ന

ചിലരുണ്ട് എൻ്റെ കൂടെ എന്നതാണ് എനിക്കുള്ള അഹങ്കാരം. പിറന്നാളുകളൊന്നും ഓർക്കാത്ത എന്നെ ഓർമ്മിപ്പിച്ചത് അമ്മയാണെന്നും, ഈ സന്തോഷം കാണുമ്പോൾ ഓർമ്മപ്പെടുത്തലിന് നന്ദി പറയാതെ വയ്യെന്നും, ഒരായിരം ജന്മദിനങ്ങൾ താൻ എൻ്റെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.”നിരവധി പേരാണ് നവ്യയുടെ ഈ പോസ്റ്റിന് താഴെ നവ്യയുടെ നല്ല മനസിനുള്ള കമൻ്റുകളും, സന്ധ്യയ്ക്ക് പിറന്നാൾത്ത ആശംസകളുമായി എത്തിയിരിക്കുന്നത്. ‘നമ്മൾ എപ്പോഴും മനുഷ്യർക്ക് ഇടയിൽ കയറി സന്തോഷങ്ങൾ നൽകണമെന്നും, അപ്പോഴാണ് അവരുടെ ചിരിക്കിടയിൽ അവരുടെ ഉള്ളിൽ വിരിയുന്ന സന്തോഷങ്ങൾ ഉണ്ടെന്നും, ആ ദിനങ്ങളായിരിക്കും അവർ മരണം വരെ ഓർക്കുകയെന്നും പറയുകയാണ് ഒരു കമൻ്റ്റ് ‘. കമൻ്റിന് താഴെ നവ്യ സ്നേഹം അറിയിക്കുകയും ചെയ്തു. ഇങ്ങനെ നിരവധി കമൻറുകളാണ് വന്നിരിക്കുന്നത്.