വിവാഹം കഴിഞ്ഞു വിശേഷവും ആയി.!! അമ്മയാവാൻ ഒരുങ്ങി അമലാ പോൾ; ഒന്നും ഒന്നും ഇനി മൂന്ന് സന്തോഷ വാർത്തയുമായി താരങ്ങൾ.!! | Actress Amala Paul Pregnant News Viral

Actress Amala Paul Pregnant News Viral : മലയാളം തമിഴ് സിനിമ ലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് അമല പോൾ. നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അമല കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മൈന എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. മൈന യിലെ അഭിനയത്തിന് തമിഴ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി താരം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്റ്റീവ് ആണ് അമല. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നിരവധി അന്യഭാഷ ചിത്രങ്ങൾ ചെയ്യുന്നതിനിടയിൽ മലയാള സിനിമകൾ ചെയ്യാനും താരം മടി കാട്ടാറില്ല. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ഇടയ്ക്കിടെ വൈറൽ ആകാറുണ്ട്. ഇക്കഴിഞ്ഞ മാസമാണ് തന്റെ കാമുകനെ താരം ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തിയത്. തന്റെ പിറന്നാൾ

ദിനത്തിൽ സുഹൃത്ത് സിനിമ സ്റ്റൈലിൽ അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ആണ് അമല പങ്ക് വെച്ചത്. ഉടനെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. അമലയുടെ സുഹൃത്ത് സുഹൃത്തായ ജഗദ് ദേശായി ആണ് അമലയുടെ പ്രിയതമൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ ആണ്. ഇക്കഴിഞ്ഞ ഡിസംബർ മാസം മൂന്നാം തിയതി കൊച്ചിയിൽ വെച്ചായിരുന്നു വിവാഹം. ലാവെൻഡർ

നിറത്തിലുള്ള മനോഹരമായ ഔട്ട്ഫിറ്റ് ആണ് ഇരുവരും ധരിച്ചിരുന്നത്. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്ത ആരാധകാരുമായി പങ്ക് വെയ്ക്കാൻ എത്തിയിരിക്കുകയാണ് അമല. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താൻ പോകുന്നു എന്ന സന്തോഷവർത്തയാണ് അമല ആരാധകാരുമായി പങ്ക് വെച്ചത്. ഒന്നും ഒന്നും മൂന്നാണ് എന്ന് ഞാൻ നിന്നോടൊപ്പം തിരിച്ചറിയുന്നു എന്ന് പറഞ്ഞു കൊണ്ടാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത്. ചുവപ്പ് ഗൗണിൽ അതി സുന്ദരിയായാണ് താരത്തെ ചിത്രത്തിൽ കാണുന്നത്. സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസകളുമായി എത്തുന്നുണ്ട്. മമ്മൂട്ടി നായകനായി പുറത്തിറങ്ങാൻ പോകുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ അമലയാണ് നായിക.