ദൈവത്തിന് നന്ദി.!! എനിക്ക് എല്ലാം തന്നത് നീയാണ്, ഇന്ന് എനിക്കുള്ളതെല്ലാം നിനക്കാണ്; ഇത്രനാളും ഈ കുറുമ്പി പെണ്ണിനെ നവ്യ ബാലാമണി ഒളിപ്പിച്ചു വെച്ചിരിക്കയിരുന്നോ എന്ന് ആരാധകർ.!! | Navya Nair Grandmother Birthday

Navya Nair Grandmother Birthday : മലയാളികളെ സംബന്ധിച്ചിടത്തോളം യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നായികമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപ് നായകനായി എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ഇന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് റിയാലിറ്റി ഷോ ജഡ്ജായും മറ്റും തിളങ്ങി നിൽക്കുന്ന നവ്യയ്ക്ക് മലയാള സിനിമയിൽ നിന്ന്

ഒരു മാറ്റിനിർത്തൽ ഉണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച നവ്യ മലയാളക്കരയുടെ കുടുംബത്തിലെ ഒരു അംഗം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നിട്ടും വർഷങ്ങൾക്കുശേഷം വീണ്ടും ഒരു തിരിച്ചുവരവ് താരം നടത്തിയപ്പോൾ ഇരുകൈയും നീട്ടി മലയാളികൾ

താരത്തെ ഏറ്റെടുത്തത്. മകൻ സായിയുടെ പതിമൂന്നാം ജന്മദിനത്തിനോടനുബന്ധിച്ചുള്ള സന്തോഷകരമായ നിമിഷങ്ങളും വീഡിയോകളും ഒക്കെ താരം കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാം പേജിലും മറ്റും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കുടുംബത്തിലെ മറ്റൊരു സന്തോഷ നിമിഷത്തിലൂടെയാണ് ഇപ്പോൾ നവ്യ കടന്നുപോകുന്നത്. മുത്തശ്ശിയുടെ ജന്മദിനമാണ് കുഞ്ഞുനാളിൽ തനിക്ക് വേണ്ടി എല്ലാം വാങ്ങി തന്ന

മുത്തശ്ശി. ഫോറിൻ പെർഫ്യൂമകളും വിദേശ മുട്ടായികളും ആദ്യത്തെ ടൈറ്റാൻ വാച്ചുമടക്കം ആഗ്രഹിച്ചതൊക്കെ കയ്യിൽ വാങ്ങിത്തന്ന മുത്തശ്ശിക്ക്, ഇന്നവരുടെ ജന്മദിനത്തിൽ അവരുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരു വിരുന്നൊരുക്കാൻ സാധിച്ചതിൽ താൻ ദൈവത്തിനോട് നന്ദി പറയുന്നു എന്നാണ് നവ്യ പറയുന്നത്. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ വസ്ത്രത്തിൽ കറപറ്റാതിരിക്കാൻ മുത്തശ്ശി നാപ്കിൻ ധരിച്ചപ്പോൾ ഒരു നിമിഷം ചിന്തിച്ചു പോയി, നാളെ നമ്മളും… എല്ലാവരും ആകുന്നത്ര ആസ്വദിക്കുക ജീവിതം. യാത്രകൾ ചെയ്യുക, പണമൊക്കെ സമ്പാദിച്ച് നാളെ ഒരു കാലമാകുമ്പോൾ ചിലപ്പോൾ എല്ലാ ആസ്വദിക്കാനുള്ള ആരോഗ്യം ദൈവം തരണമെന്നില്ല എന്നാണ് താരം മുത്തശ്ശിയുടെ ജന്മദിനത്തിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. അമ്മയും സായിയും അച്ഛനും നവ്യയും ഒന്നിച്ച് മുത്തശ്ശിയെ കാറിൽ നിന്ന് ഇറക്കുന്നതും വീൽചെയറിൽ കയറ്റുന്നതും ലേ മെറിഡിയനിൽ നിന്ന് സുഭിക്ഷമായ ഭക്ഷണം കഴിക്കുന്നതും ഒക്കെ വീഡിയോയിൽ താരം ഉൾപ്പെടുത്തിയിട്ടുണ്ട്.