മീനാക്ഷിയുടെയും മഞ്ജുവിന്റെയും ഏറ്റവും അടുത്ത സുഹൃത്ത്.!! ഈ താരപുത്രി ആരെന്ന് മനസ്സിലായോ.!? ദിലീപ് അങ്കിളിനെയും മഞ്ജു ചേച്ചിയേം കുറിച്ച് കല്യാണിയുടെ വെളിപ്പെടുത്തൽ വൈറൽ.!! | Bindu Panicker Daughter Kalyani B Nair Interview Viral

Bindu Panicker Daughter Kalyani B Nair Interview Viral : മലയാള സിനിമയിൽ വളരെ മനോഹരമായും അനായാസമയും ഹാസ്യം കൈകാര്യം ചെയ്യാൻ കഴിയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് ബിന്ദു പണിക്കർ.ബിന്ദു പണിക്കരുടെ ഒരേ ഒരു മകളാണ് കല്യാണി. റീൽസിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും ഫേമസ് ആണ് കല്യാണി.

താര പുത്രി ആയത് കൊണ്ട് മാത്രമല്ല കലാപരമായ കഴിവുകളിലൂടെയും ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച കല്യാണിയും ഇപ്പോൾ മലയാളികളുടെ പ്രിയ താരമാണ്. ബിന്ദു പണിക്കർ പങ്കെടുക്കുന്ന എല്ലാ അഭിമുഖങ്ങളിലും കല്യാണിയെപ്പറ്റി ഒരു ചോദ്യമുണ്ടാകുന്ന പതിവുണ്ട്. കല്യാണിയുടെ സിനിമ പ്രവേശനമാണ് പ്രധാന ചോദ്യം. എന്നാൽ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് കല്യാണി. ലണ്ടനിൽ പഠിക്കുന്ന കല്യാണി ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയിരിക്കുകയാണ്. പഠനം കഴിഞ്ഞ ശേഷമാണു കല്യാണി ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്. കുക്ക് ചെയ്യാൻ ഒരുപാടിഷ്ടപ്പെടുന്ന കല്യാണി തിരഞ്ഞെടുത്ത വിഷയവും അതുമായി ബന്ധപ്പെട്ടതാണ്. ഫ്രഞ്ച് ക്യുസിൻ ഷെഫ് ആകാൻ ഉള്ള ഡിപ്ലോമ കോഴ്സ് പഠിക്കാൻ ആണ് കല്യാണി ലൻഡനിലേക്ക് പോയത്.

എന്നാൽ പുറത്ത് നിന്ന് കാണുന്നത് പോലെ അത്ര രസകരമായിരുന്നില്ല അവിടുത്തെ ജീവിതം എന്നാണ് കല്യാണി പറയുന്നത്. മാത്രവുമല്ല ടൈറ്റ് ഷെഡ്യൂൾ ക്ലാസുകൾ ആയിരുന്നു കല്യാണിയുടേത്. ഡാൻസ് ചെയ്യാൻ ഒരുപാടിഷ്ടപ്പെടുന്ന കല്യാണിയുടെ സിനിമ പ്രവേശനത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

എന്നാൽ സിനിമയിലേക്ക് വരാൻ തനിക്കും ഇഷ്ടമാണെന്നു അത് കൊണ്ട് തന്നെ മികച്ച ഒരു അവസരത്തിനു വേണ്ടിയാണു കാത്തിരിക്കുന്നതെന്നുമാണ് കല്യാണി പറയുന്നത്. കല്യാണിയുടെ ഡാൻസ് വീഡിയോകൾ എല്ലാം ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകാറുണ്ട്. എന്നാൽ വൈറൽ ആയ ആദ്യ വീഡിയോ. കോളേജിൽ ഗസ്റ്റ് ആയി വന്ന മഞ്ജു വാര്യർക്കൊപ്പം നൃത്തം ചെയ്ത കല്യാണിയുടെ വീഡിയോ ആയിരുന്നു. മഞ്ജു വാര്യരുടെ മകൾ മീനാക്ഷി നൃത്തം ചെയ്യുന്ന ഒരു വീഡിയോയും ഈയിടെ വൈറൽ ആയിരുന്നു. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി തന്നോടൊപ്പം സ്കൂളിൽ പഠിച്ചതാണെന്നും തങ്ങൾ ഒരുമിച്ചു മത്സരങ്ങളിൽ പങ്കെടുക്കാറുമുണ്ട് എന്നാണ് കല്യാണി പറഞ്ഞത്.