മൗനരാഗത്തിൽ വീണ്ടും വിവാഹം.!! വിക്രമിന്റെ സോണി ഇനി ഗോകുലിന് സ്വന്തം; മൗനരാഗം താരം ഋതിക വിവാഹിതയായി.!! | Mounaragam Soni Rithika Get Married

Mounaragam Soni Rithika Get Married : മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മിനിസ്‌ക്രീൻ പരമ്പരയാണ് മൗനരാഗം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതം പറയുന്ന സീരിയൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു. കല്യാണി എന്ന പെൺകുട്ടി അവളുടെ ഈ വൈകല്യം മൂലം കുടുംബത്തിൽ നിന്ന് അനുഭവിക്കുന്ന അവഗണനകളും. അവളുടെ അതിജീവനാവുമെല്ലാമാണ് സീരിയൽ സംസാരിക്കുന്നത്.

കല്യാണിയുടെ ജീവിതത്തിലേക്ക് കിരൺ കടന്ന് വന്നത്തോടെയാണ് അവളുടെ ജീവിതം കൂടുതൽ മനോഹരമാകുന്നതും സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു അവൾ ജീവിതത്തിൽ വിജയം കൈവരിക്കുന്നതും. സന്തോഷങ്ങളോടൊപ്പം നിരവധി പ്രതിസന്ധികളും കല്യാണിക്ക് പിന്നാലെ ഉണ്ട്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് കല്യാണിയും കോടീശ്വരനായ കിരണും തമ്മിൽ വിവാഹിതരായത്. നലീഫും ഐശ്വര്യയുമാണ് സീരിലിലെ കേന്ദ്ര കഥാപാത്രങ്ങളായ കിരണിനെയും കല്യാണിയെയും അവതരിപ്പിക്കുന്നത്.

കിരണിന്റെ സഹോദരിയായ സോണിയുടെ വേഷത്തിലെത്തുന്നത് ഋതികയാണ്. വളരെ മികച്ച പെർഫോമൻസ് ആണ് ഋതിക മൗനരാരാഗത്തിൽ കാഴ്ച വെക്കുന്നത്. അത് കൊണ്ട് തന്നെ സോണി എന്ന കഥാപാത്രത്തിലൂടെ താരം പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയ സ്ഥാനം നേടിയെടുക്കുകയും ചെയ്തു .മുൻപ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീ ശ്വേതയാണ്.ഒന്ന് രണ്ട് മാസം മുൻപാണ് താൻ മൗനരാഗത്തിൽ നിന്ന് പിന്മാറുന്ന വാർത്ത ശ്രീ ശ്വേത ആരാധകാരുമായി പങ്ക് വെച്ചത്. വളരെ ദുഖത്തോടെയാണ് ഈ വിവരം ആരാധകർ കേട്ടത്.

നായകനെയും നായികയേയും പോലെ തന്നെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് സോണിയും. ശ്രീ ശ്വേതയ്ക്ക് പകരം സോണിയെന്ന കഥാപാത്രം ചെയ്യാൻ എത്തിയ താരമാണ് ഋതിക. ഇപോഴിതാ ഋതികയുടെ വിവാഹ റിസപ്ഷൻ കാഴ്ചകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഗോകുലിനെയാണ് താരം വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം ഡിസംബർ 9 നാണു താരം വിവാഹിതയാണെങ്കിലും ഇപ്പോഴാണ് വിവാഹത്തിന്റെ റിസപ്ഷൻ നടക്കുന്നത്. സീരിയലിലെ സഹപ്രവർത്തകർ ഉൾപ്പെടെ സുഹൃത്തുക്കളെല്ലാം റിസപ്ഷനിൽ പങ്കെടുത്തു.