ഞങ്ങളുടെ സ്വപ്നകൂട്.!! വർഷങ്ങളായുള്ള ആഗ്രഹം സഫലമാക്കി പേളിയും ശ്രീനിഷും; പ്രസവത്തിനു മുന്നേയുള്ള വലിയ വിശേഷം വൈറൽ.!! | Pearle Maaney Srinish Aravind Nila Baby New Home House On An Island Celebrity News

Pearle Maaney Srinish Aravind Nila Baby New Home House On An Island Celebrity News : മലയാളികൾ എല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് അവതാരകയും നടിയുമായ പേളിയുടെയും നാടനായ ശ്രീനിഷിന്റെയും കുടുംബം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയതിനു ശേഷം പേളിയുടെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മനപാഠമാണ്. ബിഗ്‌ബോസിൽ വെച്ച് പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത പേളിയും ശ്രീനിയും സത്യത്തിൽ ബിഗ്‌ബോസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഇഷ്ടം നേടിയെടുത്ത പ്രണയ ജോഡികളാണ്.

ബിഗ്‌ബോസിനു ശേഷം ഇരുവരും വിവാഹിതരായപ്പോഴും ആരാധകർ ഏറെ സന്തോഷിച്ചു. ഇപോഴിതാ വ്ലോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം പിടിച്ചടക്കുകയാണ് ഇരുവരും. പേളിയുടെ വ്ലോഗുകളിൽ പേളിയേക്കാൾ ആക്റ്റീവ് ആയ മറ്റൊരാൾ കൂടി ഉണ്ട്, നിലു ബേബി. പേളിയെക്കാളും ശ്രീനിയെക്കാളും ഇപ്പോൾ ആരാധകർ കൂടുതൽ ഉള്ളത് നിലു ബേബിക്കാണ്. ഈയടുത്താണ് തങ്ങളുടെ വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു എന്ന സന്തോഷവർത്ത പേളി ആരാധകാരുമായി പങ്ക് വെച്ചത്.

തുടർന്ന് താരത്തിന്റെ പ്രെഗ്നൻസി വിശേഷങ്ങളും താരം വ്ലോഗ്ഗുകൾ ചെയ്യാറുണ്ട്. ഇപോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയൊരു സന്തോഷം കൂടി പങ്കുവെയ്ക്കുകയാണ് പേളി. ഇരുവരുടെയും സ്വപ്നം പോലെ ദ്വീപിന് നടുവിൽ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരങ്ങൾ. വൺ കൊച്ചിൻ എന്ന ബിൽഡേഴ്സിന്റെ നന്മ എന്ന പ്രൊജക്ടിൽ ഒരുങ്ങുന്ന മനോഹരമായ വീടാണ് പേളിയും ശ്രീനിയും സ്വന്തമാക്കാൻ പോകുന്നത്.

കൊച്ചി നഗരത്തിലെ സിൽവർ സാൻ ഐലൻഡിൽ ആണ് ഈ ഫ്ലാറ്റ് നില നിൽക്കുന്നത്. ഐലൻഡ് ആണെങ്കിലും എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഒരിടത്താണ് തങ്ങളുടെ പുതിയ വീട് എന്ന് പറയുകയാണ് പേളി. മാളുകൾ, ഹോസ്പിറ്റലുകൾ, സ്കൂൾ, തുടങ്ങി എല്ലാ സൗകര്യങ്ങളും തൊട്ടടുത്ത് തന്നെ ഉണ്ട് എന്നതും ഈ അപാർട്മെന്റിന്റെ പ്രത്യേകതയാണ്. റ്റു ബെഡ്‌റൂം അപാർട്മെന്റാണ് താരങ്ങൾ വാങ്ങിയത്. സ്വന്തമായി ഒരു വീട് എന്ന ഏറ്റവും വലിയ സ്വപ്നം ആണ് ഇപ്പോൾ സാധ്യമാകുന്നതെന്നാണ് പേളി പറയുന്നത്.