കല്യാണ കച്ചേരി തുടങ്ങി.!! ഭാഗ്യ മോൾക്ക് വിവാഹ സമ്മാനങ്ങളുമായി പറന്നെത്തി ലാലേട്ടനും മമ്മുക്കയും; സുരേഷേട്ടന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ഇക്കയും ഏട്ടനും.!! | Mohanlal And Mammootty In Suresh Gopi Daughter Bhagya Suresh Wedding Ceremony

Mohanlal And Mammootty In Suresh Gopi Daughter Bhagya Suresh Wedding Ceremony : മലയാളി പ്രേക്ഷകർ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. നായകനായും വില്ലനായും നിറഞ്ഞാടിയ വ്യക്തിത്വം. തന്റെ എല്ലാം വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല. കൂടാതെ തന്നെക്കൊണ്ട് സാധിക്കുന്ന എല്ലാ സഹായങ്ങളും ജനങ്ങൾക്കായി സുരേഷ് ഗോപി ചെയ്യാറുണ്ട്.

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പുതിയ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹമാണ് ജനുവരി 17ന്. വിവാഹത്തിനു മുന്നോടിയായി ഉള്ള ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മുതൽ തന്നെ പുറത്തു വരാൻ തുടങ്ങിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് വിവാഹം നടക്കുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിച്ചേരും. മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. താരപുത്രിയായതിനാൽ തന്നെ വലിയൊരു താരനിരയും വിവാഹത്തിന് ഉണ്ടായിരിക്കുമെന്ന് ഉറപ്പ്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിങ്ങനെ നിരവധി താരങ്ങളും അവരുടെ കുടുംബവും വിവാഹത്തിന് ഉണ്ടായിരിക്കുമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ്.

ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ, ജയറാം ഉർവശി, തുടങ്ങി വൻ താരനിരയും കുടുംബവുമാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി കാത്തിരിക്കുന്നത്. അമ്പലത്തിൽ പോകാൻ സാധിക്കാത്ത താരങ്ങൾ തീർച്ചയായും സുരേഷ് ഗോപിയുടെ മകളുടെ റിസപ്ഷന് ഉണ്ടായിരിക്കുമെന്നാണ് വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയോടൊപ്പം മോഹൻലാലും മമ്മൂട്ടിയും കുടുംബവും വേദി പങ്കിടുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. വിവാഹത്തിന്റെ പൂർണ്ണ ഉത്തരവാദിത്തവും അച്ഛനെ ഏൽപ്പിക്കാതെ മകൻ ഗോഗുൽ സുരേഷും അച്ഛനോടൊപ്പം തന്നെയുണ്ട്. മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽവച്ച് കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.