സുരേഷ് ഗോപി ദൈവമാണ്.!! മകളുടെ കല്യാണത്തിൽ കരുണയുടെ നിറ കുടമായി സൂപ്പർ സ്റ്റാർ; ധന്യയുടെ കുടുംബത്തിന് കരുത്തുള്ള കൈത്താങ്ങായി സുരേഷേട്ടൻ.!! | Suresh Gopi Jasmin Flower Order From Dhanya For Daughter Bhagya Suresh Wedding

Suresh Gopi Jasmin Flower Order From Dhanya For Daughter Bhagya Suresh Wedding : കഷ്ടപ്പെടുന്നവരെയും ദുഃഖം അനുഭവിക്കുന്നവരെയും മനസ്സലിയുകയും തന്നെക്കൊണ്ടാവുന്നത് പോലെ അവരെ സഹായിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് സുരേഷ് ഗോപി. ഒരു സിനിമ താരം എന്നതിനപ്പുറം മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാൻ കാരണമായതും അദ്ദേഹത്തിന്റെ ഈ സ്വഭാവ സവിശേഷതയാണ്.

ഇപോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് സുരേഷ് ഗോപിയും കുടുംബവും കടന്ന് പോകുന്നത്. തന്റെ മൂത്ത മകളുടെ വിവഹ ആഘോഷത്തിമർപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട സുരേഷേട്ടൻ. 17 ആം തിയതി ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടക്കുന്ന വിവാഹ ചടങ്ങിന് ഏറെ പ്രത്യേകതകളാണുള്ളത്. വിവാഹത്തിൽ പങ്കെടുക്കാനും ഭാഗ്യയെയും വരൻ ശ്രേയസ്സിനെയും അനുഗ്രഹിക്കാനും നേരിട്ടത്തുന്നത് മാറ്റാരുമല്ല സാക്ഷാൽ പ്രധാനമന്ത്രിയാണ്. ഈയടുത്ത് ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രധാന മന്ത്രിയെ സുരേഷ് ഗോപി വിവാഹത്തിന് നേരിട്ട് എത്തി ക്ഷണിക്കുകയായിരുന്നു.

പിന്നീടാണ് പ്രധാനമന്ത്രി ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നു എന്ന വാർത്ത പ്രചരിച്ചത്. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഈ വിവാഹത്തിലൂടെ ചിലരുടെയൊക്കെ കണ്ണീരൊപ്പാനും ശ്രമിക്കുന്ന ചില കാഴ്ചകളുണ്ട്. ഗുരുവായൂർ അമ്പല നടയിൽ കൈക്കുഞ്ഞിനേയും കൊണ്ട് പൂ വിൽക്കുന്ന ധന്യയാണ് ഭാഗ്യലക്ഷ്മിയുടെ വിവാഹത്തിന് വേണ്ടിയുള്ള പൂ നൽകുന്നത്. കൈക്കുഞ്ഞിനേയും കൊണ്ട് പൂ വിൽക്കുന്ന ധന്യയെ കണ്ട സുരേഷ് ഗോപി മകളുടെ വിവാഹത്തിന്റെ ഓർഡർ ധന്യയ്ക്ക് കൊടുക്കുകയായിരുന്നു.

കൂടാതെ നരേന്ദ്ര മോദിക്ക് വധൂ വരന്മാരെ ആശിർവദിക്കാൻ ഉള്ള പൂവിന്റെ ഓർഡറും ധന്യയ്ക്ക് തന്നെയാണ് ലഭിച്ചത്. ഓർഡർ മാത്രമല്ല വിവാഹത്തിന് ധന്യയ്ക്കും കുടുംബത്തിനും ക്ഷണവുമുണ്ട്. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഓർഡർ ലഭിച്ച സന്തോഷത്തിലാണ് ധന്യ ഇപ്പോൾ. സുരേഷ് ഗോപി സാറിന്റെ നല്ല മനസ്സിന് നന്ദി പറയുകയാണ് ധന്യ ഇപ്പോൾ. താൻ കൊടുത്ത പൂ ചൂടി ഭാഗ്യ വിവാവിതയാക്കുന്നത് കാണാൻ തീർച്ചയായും പോകും എന്നും ധന്യ പറയുന്നു.