നമിത വിളിച്ചു, ഓടിയെത്തി മീനുട്ടി.!! മിനികൂപ്പർ ഓടിച്ച് റോയൽ എൻട്രി; ഉൽഘടന വേദിയിൽ താരമായി മീനാക്ഷി ദിലീപ്.!! | Meenakshi Dileep Shines In Namitha Pramod’s New Business Inauguration

Meenakshi Dileep Shines In Namitha Pramod’s New Business Inauguration : മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നമിത പ്രമോദ്. ബാലതാരമായി തന്നെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നമിത നായികയായി അഭിനയിച്ച ആദ്യ ചിത്രം പുതിയ തീരങ്ങൾ ആയിരുന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം നായികയായി എത്തി. മിനിസ്‌ക്രീൻ

പറമ്പരകളിലൂടെ ആയിരുന്നു നമിതയുടെ അഭിനയ ജീവിതം ആരംഭിച്ചത്. ദിലീപിന്റെ നായികയായി നമിത അഭിനയിച്ച സൗണ്ട് തോമ, കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിലെ തന്നെ മികച്ച കോമഡി ചിത്രങ്ങൾ ആയിരുന്നു. അഭിനയതെപ്പോലെ തന്നെ താരം ഇഷ്ടപ്പെടുന്ന കാര്യമാണ് ബിസിനസ്‌. ഈ വർഷം തുടക്കത്തിൽ തന്നെ ഒരു

ബിസിനസ്‌ വുമൺ എന്ന നിലയിൽ ആദ്യത്തെ കാൽ വെയ്പ്പ് താരം വെച്ചിരുന്നു. കൊച്ചിയിൽ സമ്മർ ടൌൺ എന്ന കഫെയ്ക്കാണ് താരം ആദ്യം തുടക്കം കുറിച്ചത്. അതിഗംഭീരമായ ഉദ്ഘാടന ചടങ്ങായിരുന്നു സമ്മർ ടൌൺ കഫെയുടേത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മെഗാ സ്റ്റാർ മമ്മൂട്ടി പിന്നീട് കഫെ സന്ദർശിക്കാൻ എത്തിയ വിവരം നമിത തന്നെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ഇപോഴിതാ തന്റെ

പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നമിത. നിരവധി താരങ്ങളാണ് ഉദ്ഘടാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് സൗബിൻ ഷാഹിർ, ഷീലു കുര്യൻ, സാനിയ ഇയ്യപ്പൻ, അർജുൻ അശോകൻ, നാദിർഷ തുടങ്ങി നിരവധി താരങ്ങളാണ് ഉദ്ഘാടനത്തിനായി എത്തിയത്. കൂടാതെ നമിതയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ദിലീപിന്റെ മകൾ മീനാക്ഷിയും നദിർഷായുടെ മകളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒരു ഓൺലൈൻ വസ്ത്രം വ്യാപാര വ്യവസായത്തിനാണു നമിത ഇത്തവണ തുടക്കം കുറിച്ചിരിക്കുന്നത്. മെൻസ് വെയർ ഷോപ്പ് ആണ് നമിതയുടേത്. എസ്സെൻഷ്യൽ എന്നാണ് ഷോപ്പിന്റെ പേര്. നമിതയുടെ സുഹൃത്തായ മെറിൻ ആണ് ഈ ബിസിനസ്സിൽ താരത്തിന്റെ പാർട്ണർ.