എന്റെ രാജകുമാരന് ഇന്ന് ഒന്നാം പിറന്നാൾ.!! കുഞ്ഞു നീലിന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കി മൈഥിലിയും സമ്പത്തും; ഒരിക്കലും മറക്കാനാകാത്ത 365 ദിവസങ്ങളുടെ സന്തോഷത്തിൽ താരം.!! | Actress Mythili Sambath Baby Neil Sambath First Birthday

Actress Mythili Sambath Baby Neil Sambath First Birthday : ടിവി ഷോകളിലൂടെയും സിനിമകളി ലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് മൈഥിലി. മമ്മൂട്ടി നായകനായ പാലേരി മാണിക്യത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കാലെടുത്തുവെച്ച മൈഥിലി മികച്ച ഒട്ടനവധി ചലച്ചിത്രങ്ങൾ ചെയ്തു. വിവാഹത്തിനുശേഷം സിനിമയിൽ അധികം ഒന്നും കാണാതിരുന്ന മൈഥിലി തന്റെ ആരാധകരെ

നിരാശപ്പെടുത്താതെ ജീവിതത്തിലെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇന്ന് മൈഥിലി ഒരു വയസ്സുകാരന്റെ അമ്മയാണ്. ഒരു പൂർണ്ണചന്ദ്ര ദിവസത്തിൽ ജനിച്ച നീൽ സമ്പത്തിന് ഒരു വയസ്സ് തികഞ്ഞതിന്റെ ആഘോഷത്തിലാണ് മൈഥിലിയും ഭർത്താവും കുടുംബവും. സൈക്ക് അഡ്സ് പകർത്തിയ ഫോട്ടോയിൽ മൈഥിലിയും ഭർത്താവ് സമ്പത്തും പിറന്നാളുകാരൻ നീലും നിന്ന് കേക്ക്

മുറിക്കുന്ന ചിത്രമാണ് മൈഥിലി ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചിട്ടുള്ളത്. ഗിരിപയ് ജ്വല്ലറിയുടെ ഡയമണ്ട് നെക്ലസ് ആണ് മൈഥിലിയുടെ ഔട്ട് ഫിറ്റിന്റെ പ്രത്യേകത. ഓഫ് വൈറ്റ് പ്രത്യേക പാറ്റേണിലുള്ള സാരിയാണ് വേഷം. ഭർത്താവ് സമ്പത്തും കുഞ്ഞ് നീലും ഇളം നീല തീമിലുള്ള സ്യൂട്ടുമാണ് ധരിച്ചിട്ടുള്ളത്. ഒരിക്കലും മറക്കാനാകാത്ത 365 ദിവസങ്ങൾ, നിന്റെ അമ്മയായതിലധികം മറ്റൊരു സന്തോഷവും ഇല്ല. പിറന്നാൾ

ആശംസകൾ. എന്നതായിരുന്നു ഫോട്ടോയുടെ കൂടെ എഴുതിയ ക്യാപ്ഷൻ. ഇതിനോടകം തന്നെ സഹപ്രവർത്തകരായ മറ്റ് സെലിബ്രിറ്റികളും ആരാധകരും കുഞ്ഞുനീലിന്റെ പിറന്നാളും ഫോട്ടോകളും ഏറ്റെടുത്തു കഴിഞ്ഞു. രഞ്ജിത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ പാലേരി മാണിക്യത്തിനുശേഷം സോൾട്ട് ആൻഡ് പെപ്പറിൽ അഭിനയിച്ചു. 59-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് മികച്ച സഹനടിക്കുള്ള നാമനിർദ്ദേശം നേടി. മലയാളം ത്രില്ലർ ലോഹം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.