അമ്മയെപ്പോലെ ഡാൻസ് കളിച്ച് മകളും, മകളെ പോലെ സ്റ്റൈലിഷ് ആയി അമ്മയും; 24 കാരിയുടെ അമ്മയായ മഞ്ജു ചേച്ചിയുടെ 45 ന്റെ ചെറുപ്പം ലുക്ക് തരംഗമാകുന്നു.!! | Manju Warrier Latest Look Is Like Meenakshi Dileep

Manju Warrier Latest Look Is Like Meenakshi Dileep : മലയാളികളുടെ മനസ്സിൽ നിരവധി നല്ല കഥാപാത്രങ്ങൾ വരച്ചിട്ട മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. 1995 മുതൽ സിനിമാ ലോകത്തെ സജീവ സാന്നിധ്യമായിരുന്നു മഞ്ജു. പിന്നീട് 1998 ൽ ദിലീപുമായുള്ള വിവാഹശേഷം സിനിമാലോകത്ത് നിന്നും വിട്ടു നിന്നു. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് തിരിച്ചെത്തിയത്.

പിന്നീട് നിരവധി ചിത്രങ്ങളിൽ. ഇന്ന് മലയാള സിനിമ ലോകത്തും ടെലിവിഷൻ ലോകത്തും സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ് മഞ്ജു. താരം പങ്കു വയ്ക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീനാക്ഷി ദിലീപ് ആണ് മകൾ. സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തൂവൽ കൊട്ടാരം സല്ലാപം ഈ പുഴയും കടന്ന് ആറാം തമ്പുരാൻ എന്നിവയാണ് താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ.

ഇ പ്രായത്തിലും വളരെ ചുറുചുറുക്കോടെ ഓരോ കാര്യങ്ങളിലും സജീവമായി നിൽക്കുന്ന മഞ്ജുവിനെ ആരാധകരും വളരെയധികം സ്നേഹിക്കുന്നു. ബിഎംഡബ്ലിയു ബൈക്ക് മഞ്ജുവാര്യർ സ്വന്തമാക്കിയതും അതിൽ നടത്തിയ ചില യാത്രകളുടെയും ഫോട്ടോകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആറ്റിറ്റ്യൂഡിലും നിറഞ്ഞ പുഞ്ചിരിയോടെയും ആണ് മഞ്ജു സമീപിക്കാറുള്ളത്.

ഇപ്പോഴിതാ മഞ്ജുവിന്റെ മറ്റൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.. മഞ്ജുവിന്റെ പുതിയ ഹെയർ സ്റ്റൈൽ ആണ് വീഡിയോയിലെ കണ്ടന്റ്. നിറപുഞ്ചിരിയോടെയാണ് മഞ്ജു വാര്യർ വീഡിയോയിൽ കാണപ്പെടുന്നത്. സ്റ്റൈലിസ്റ്റ് ഹെയർ സ്റ്റൈൽ ചെയ്യുന്നതും വീഡിയോയിൽ കാണാം. ഷെയർ ചെയ്യപ്പെട്ട വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് ജനങ്ങൾ ഏറ്റെടുത്തത്. വീഡിയോയ്ക്ക് താഴെയായി നിരവധി കമന്റുകളാണ് ഇതിനോടൊപ്പം തന്നെ വന്നത്.