കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ; കാവ്യാ മാധവൻ ആരാധകർക്ക് ഒരു സന്തോഷവാർത്ത, 21 വർഷങ്ങൾക്ക് ശേഷം തന്റെ ഗൗരിയെ ചേർത്ത് പിടിച്ച് വിശേഷം പങ്കുവെച്ച് ശങ്കരൻ.!! | Actor Munna Simon With Kavya Madhavan

Actor Munna Simon With Kavya Madhavan : വളരെ കുറച്ചു മാത്രം ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയ്ക്ക് മറക്കാനാകാത്ത താരോദയം ആയി മാറിയ നായകനാണ് മുന്ന സൈമൺ. മുന്ന ആദ്യമായി അഭിനയിച്ച മലയാള ചിത്രം കാവിക്കൊപ്പം ഉള്ള ഗൗരീശങ്കരമായിരുന്നു. ചിത്രത്തിലെ മുന്നയുടെയും കാവ്യയുടെയും കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ഉണ്ടായി.

ചിത്രത്തിലെ ഗാനങ്ങൾ പോലും വളരെ മികച്ച പ്രീതിയാണ് ആളുകൾക്കിടയിൽ നിന്ന് നേടിയെടുത്തത്. ജയഭാരതിയുടെ അനന്തരവൻ കൂടിയായ മുന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള തന്റെ അരങ്ങേറ്റം നടത്തിയത്. തമിഴ്നാട്ടിലാണ് ജനിച്ച് വളർന്നത് എങ്കിലും മലയാള സിനിമയിൽ സാന്നിധ്യം അറിയിച്ച മുന്ന ഗൗരീശങ്കരത്തിന് ശേഷം തമിഴിലേക്ക് തന്നെ ചേക്കേറുകയും ഇടക്കാലത്ത് എപ്പോഴൊക്കെയോ മലയാള ചിത്രത്തിൽ മുഖം കാണിക്കുക മാത്രം ചെയ്യുകയും ഉണ്ടായി.

ഇപ്പോൾ വർഷങ്ങൾക്കിപ്പുറം തന്റെ ആദ്യ ചിത്രത്തിലെ നായികയെ കണ്ട സന്തോഷമാണ് മുന്ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗൗരീശങ്കരത്തിലെ തന്നെ കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ എന്ന ഗാനത്തിന് മുന്നോടിയായി കാവ്യക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മുന്ന റിൽസായി പങ്കുവെച്ചിരിക്കുന്നത് കാവ്യ മാധവനെ വീണ്ടും കണ്ടതിൽ സന്തോഷം. എന്റെ ആദ്യ ചിത്രത്തിലെ നായിക, എന്നെന്നും സുഹൃത്ത് എന്ന ക്യാപ്ഷനോടെ ആണ് മുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

കൊച്ചിയിൽ വെച്ചുള്ള ഇരുവരുടെയും കണ്ടുമുട്ടൽ ആരാധകർക്കും ഏറെ സന്തോഷം നൽകിയിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ മാത്രം മതി അത് മനസ്സിലാക്കി എടുക്കാൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മുന്ന മലയാള നായക നായികമാരോട് അടക്കം ഒരു പ്രത്യേക അടുപ്പം എന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. വീഡിയോയുടെ ക്യാപ്ഷനിൽ ഗൗരീശങ്കരത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന സംശയമാണ് ആരാധകർക്ക് ചോദിക്കാനുള്ളത്. അപ്പോഴും ചിലർ കറുത്ത സാരിയിലെത്തിയിരിക്കുന്ന കാവ്യയുടെ സൗന്ദര്യത്തെയും പുകഴ്ത്തുന്നുണ്ട്.