എന്നെന്നും എന്റെ നട്ടെല്ല്; പിറന്നാൾ ദിവസം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ, ലേഡി സൂപ്പർ സ്റ്റാർ പോസ്റ്റ് വൈറൽ.!! | Manju Warrier Birthday Wish To Backbone And Best Friend Bineesh Chandran

Manju Warrier Birthday Wish To Backbone And Best Friend Bineesh Chandran : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തരത്തിലെ എല്ലാ സിനിമകളും പ്രേക്ഷകർ ഇരുകൈകളും സ്വീകരിക്കാറുണ്ട്. നായിക എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് താരം. നൃത്തത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് താരം ചുവട് വയ്ക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസ്സിൽ സല്ലാപം എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ്

നായിക വേഷത്തിലേക്ക് താരം ഉയർന്നത്. പിന്നീട് 20 വർഷക്കാലം അഭിനയരംഗത്ത് സജീവമായിരുന്നു താരം. വിവാഹശേഷം സിനിമ ജീവിതത്തിൽ നിന്നും വലിയൊരു ഇടവേള എടുക്കുകയും പിന്നീട് അതിശക്തമായി തന്നെ സിനിമാലോകത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. പ്രേക്ഷകരോട് വളരെയധികം ഇണങ്ങി നിൽക്കുന്ന വ്യക്തിത്വം ആയതുകൊണ്ട് തന്നെ മഞ്ജു വാര്യർ ആരാധകർക്ക് പ്രിയങ്കരിയാണ്.

കണ്ണെഴുതി പൊട്ടുംതൊട്ട്‌’ എന്ന ചിത്രത്തിലെ ‘ചെമ്പഴുക്കാ ചെമ്പഴുക്കാ’ എന്ന ഗാനം ആലപിച്ച മഞ്ജു ഗാനാലാപന രംഗത്തും പ്രേക്ഷകപ്രീതി നേടി. സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുന്നത്. ഇപ്പോൾ അത്തരത്തിൽ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ സുഹൃത്തും പ്രൊഡ്യൂസറുമായ ബിനീഷ്

ചന്ദ്രയ്ക്കൊപ്പം ഉള്ള ചിത്രമാണിത്. ചാവേർ, ആയിഷ, പ്രണയവിലാസം, അറിയിപ്പ്, ലളിതം സുന്ദരം, ചതുർമുഖം, തുടങ്ങി നിരവധി ചിത്രത്തിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. പതിനാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ ഫീൽഡിലേക്ക് മഞ്ജുവാര്യർ തിരിച്ചുവരാൻ ഇടയായത് ഇദ്ദേഹത്തിന്റെ പൂർണ്ണ സപ്പോർട്ട് കൊണ്ട് മാത്രമാണ്. ബിനീഷ് ചന്ദ്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹത്തോടൊപ്പം നിൽക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെയായി മഞ്ജു കുറിച്ചിരിക്കുന്നത് ഇങ്ങനെ ” Happy Birthday to the backbone and best friend! Wishing you the best year ahead, may all your dreams come true”