താരപുത്രിക്ക് ഇനി കല്യാണ മേളം.!! 6 വർഷത്തെ വിദേശ വാസത്തിനു ശേഷം താരപുത്രി നാട്ടിലേക്ക്; കാനഡ ജീവിതം അവസാനിപ്പിച്ചു സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് ഭാഗ്യ സുരേഷ്.!! | Bhagya Suresh Say Good Bye To Canada

Bhagya Suresh Say Good Bye To Canada : മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ മൂത്ത മകളാണ് ഭാഗ്യ സുരേഷ്.സുരേഷ് ഗോപിയുടെ ഏക മകൾ കൂടി ആയ ഭാഗ്യ സുരേഷ് ഉന്നത വിദ്യാഭ്യാസം നടത്തിയത് കാനഡയിൽ ആണ്. ഈയിടെയാണ് ഭാഗ്യയുടെ ബിരുധദാന ചടങ്ങുകൾ നടന്നത്.ചടങ്ങിൽ സിരേഷ്‌ഗോപിയും ഭാര്യ രാധികയും ആൺമക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും പങ്കെടുത്തിരുന്നു.

ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് യു ബി സി സൗഡർ സ്കൂൾ ഓഫ് ബിസിനസ്സിൽ ആണ് ബിരുദം നേടിയത്. അനിയന്മാർ രണ്ടും സിനിമ ലോകത്തേക്ക് കാലെടുത്തു വെച്ചു എങ്കിലും സിനിമയുമായി ഇന്നേ വരെ യാതൊരു ബന്ധവും ഭാഗ്യക്ക് ഇല്ല. ടീവി പ്രോഗ്രാമുകളിൽ പോലും സുരേഷ് ഗോപിയോടൊപ്പം മകളെ കണ്ടിട്ടും ഇല്ല. ഇപോഴിതാ 6 വർഷം നീണ്ട കാനഡ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് താരം. അവിടുത്തെ തന്റെ സുഹൃത്തുക്കളോട് നന്ദിയും യാത്രയും പറയുന്ന നിമിഷങ്ങളാണ് ഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

ഊഷ്മളമായ യാത്ര പറയലുകൾക്കും കെട്ടിപ്പിടുത്തങ്ങൾക്കും 6 വർഷം നിങ്ങൾ തന്ന സപ്പോർട്ടിനും നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് ഭാഗ്യ സുഹൃത്തുക്കളുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. 6 വർഷം വിദേശത്തു ജീവിച്ചിട്ടും നാടിന്റെ സംസ്‍കാരം നഷ്ടപ്പെടുത്താത്ത ഒരു താരപുത്രി എന്ന പ്രത്യേകത കൂടി ഭാഗ്യക്ക് സ്വന്തമാണ് അതിനുദാഹരണമാണ് വിദേശ സർവകലാശാലയിലെ തന്റെ ബിരുദദാന ചടങ്ങിൽ സെറ്റ് സാരിയും ബ്ലൗസും ധരിച്ചു തനി മലയാളി പെണ്ണായി എത്തിയ ഭാഗ്യ സുരേഷ്.

യൂറോപ്യൻ സംസ്‍കാരങ്ങളോട് വിധേയത്വം കാണിക്കുന്ന യുവതലമുറക്ക് മുൻപിൽ ഭാഗ്യ കാണിച്ച മാതൃക ഒരുപാടു കയ്യടി നേടിയ ഒരു സംഭവം കൂടി ആയിരുന്നു. സുഹൃത്തിക്കളെ വിട്ട് പോകുന്നതിൽ ദുഃഖം ഉണ്ടെങ്കിലും തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സാധിപ്പിക്കാൻ ഉള്ള വരവ് കൂടിയാണ് ഇത്. അടുത്ത വർഷം ജനുവരി 17 നാണു താരപുത്രിയുടെ വിവാഹം. ബിസിനസ്‌കാരനായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയെ വിവാഹം കഴിക്കാൻ പോകുന്നത്.

View this post on Instagram

A post shared by Bhagya (@bhagya_suresh)