ആ പ്രാര്‍ത്ഥന സഫലമാകും.!! മുത്തപ്പനരികിൽ കണ്ണീരോടെ വാനമ്പാടി; ചിത്രാമ്മയെ ആശ്വസിപ്പിച്ച് മുത്തപ്പന്‍ പറഞ്ഞത് കേട്ടോ.!? | KS Chithra At Parassini Madappura Sree Muthappan Temple

KS Chithra At Parassini Madappura Sree Muthappan Temple : മലയാളികളുടെ സ്വന്തം വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് കെ എസ് ചിത്ര. തന്റെ എല്ലാ വിശേഷങ്ങളും ചിത്ര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ചിത്രാമ്മ എന്നാണ് പ്രേക്ഷകർ ചിത്രയെ അഭിസംബോധന ചെയ്യാറുള്ളത്. ഒരു അമ്മയെപ്പോലെയാണ് എല്ലാവർക്കും ഇവർ. ഇപ്പോഴിതാ ചിത്രയുടെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പറശ്ശിനി മടപ്പുര മുത്തപ്പന് മുമ്പിൽ കൈകൂപ്പി തൊഴുത് മനം നിറഞ്ഞ് പാടുന്ന പ്രിയ ഗായികയുടെ വീഡിയോയാണ് ഇത്. ചിത്ര അനുഗ്രഹം വാങ്ങുന്നതിനായി പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ദർശനത്തിനെത്തുകയും മനോഹരമായ ഗാനാലാപനം നടത്തി മുത്തപ്പന് ദക്ഷിണ നൽകുകയും ചെയുകയായിരുന്നു. മുത്തപ്പന്റെ അനുഗ്രഹത്തെക്കുറിച്ച് മലയാളികൾ എല്ലാവരും വാ തോരാതെ സംസാരിക്കാറുണ്ട്.

ചിത്രമ്മയുടെ സങ്കടങ്ങളിൽ താൻ എല്ലായിപ്പോഴും സാന്ത്വനമായിട്ടുണ്ടാകുമെന്നും സന്താനങ്ങളെ കൈവിടില്ല എന്നും തലയിൽ കൈ വെച്ച് അനുഗ്രഹിച്ചാണ് ചിത്രയെ മുത്തപ്പൻ തൻ്റെ സാന്നിധ്യത്തിൽ നിന്നും നിറ മനസോടെ തിരിച്ചയച്ചത്. ചിത്ര എല്ലാം മറന്നു മുത്തപ്പന് മുൻപിൽ പാടുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരിലൊരാൾ പകർത്തി സാമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഭഗവാനെ കുറിച്ചുള്ള കീർത്തനങ്ങളും ഗാനങ്ങളും ആലപിക്കുമ്പോൾ മനസ്സുനിറഞ്ഞ് എല്ലാം മറന്നാണ് ചിത്ര ആലപിക്കാറുള്ളത്.

നന്ദനം എന്ന സിനിമയിലെ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന ആ ഗാനം ഒരാൾക്കും ഇന്നും മറക്കാൻ സാധിക്കില്ല. അറിയാതെ ആ ഗാനാലാപനം കേൾക്കുമ്പോൾ ഓരോ മലയാളികളുടെയും കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾക്ക് ഇറ്റു വീഴും എന്നുറപ്പ്. ഇതിനോടകം തന്നെ മലയാളം, കന്നഡ , തുളു, ഒറിയ, തമിഴ്, ആസാമീസ്, ഹിന്ദി, ബംഗാളി, തെലുങ്ക്, തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ്, 2005-ൽ പത്മശ്രീ പുരസ്കാരം, 2021-ൽ പത്മഭൂഷൺ പുരസ്കാരം എന്നിവയും ചിത്ര കരസ്ഥമാക്കിയിട്ടുണ്ട്.