ഇത്രക്ക് ജാഡക്ക് വരാൻ ഇവനാര് പ്രിഥ്വിരാജോ.!? അമ്മയുടെ പരിപാടിക്ക് അമർ ലുക്കിൽ ഞെട്ടിച്ച് രാജുവേട്ടൻ; കമന്റ് ബോക്സ് ക,ത്തി,ച്ച് ആരാധകർ.!! | Prithviraj Sukumaran Latest Look Viral

Prithviraj Sukumaran Latest Look Viral : നന്ദനം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളികളുടെ പ്രിയ നടനായി മാറിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. സിനിമാ കുടുംബത്തിൽ നിന്ന് മലയാള സിനിമയിലെത്തിയതിനാൽ താരത്തിനെ പ്രേക്ഷകർക്ക് സുപരിചിതമാണ്.

സിനിമയിൽ അരങ്ങേറ്റം കുറിച്ച ശേഷം മലയാള സിനിമയിലെ യുവനായകന്മാരിൽ മുൻപന്തിയിൽ തന്നെ താരം തിളങ്ങി നിന്നിരുന്നു. എന്നാൽ ഇപ്പോൾ നടൻ എന്നതിലുപരി ഗായകൻ, നിർമ്മാതാവ്, വിതരണക്കാരൻ, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങി നിൽക്കുകയാണ് താരം. സംവിധാന രംഗത്തിലേക്ക് പ്രവേശിച്ച ശേഷം മൂന്നാമത്തെ ചിത്രമായ ‘എംപുരാൻ്റെ’ ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 5 ന് ചിത്രീകരണം ആരംഭിച്ച എംപുരാനിൽ എബ്രഹാം ഖുറേഷിയായി മോഹൻലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കിലും, പൃഥ്വിരാജ് എബ്രഹാം ഖുറേഷിയുടെ വലംകൈയായ സജീദ് മസൂദായി നിറഞ്ഞു നിൽക്കുന്ന വേഷത്തിലാണ് എത്തുന്നത്. ഇരുപതോളം വിദേശ രാജ്യങ്ങളിൽ ചിത്രീകരണമുള്ള ചിത്രത്തിൻ്റെ അമേരിക്കയിലെ ചിത്രീകരണമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. അതിനു വേണ്ടി മോഹൻലാൽ ജനുവരി 28-ന് അമേരിക്കയിൽ എത്തിയെങ്കിലും, പൃഥ്വിരാജ് കരാർ ഒപ്പിട്ട ചിത്രങ്ങളായ വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ഗുരുവായൂർ അമ്പലനടയിൽ, ഹിന്ദി ചിത്രമായ സർസമീർ എന്നീ ചിത്രങ്ങളിൽ താരത്തിൻ്റെ ഭാഗങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് അമേരിക്കയിലേക്ക് പോകുന്നതെന്നാണ് വിവരം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൃഥ്വിരാജിൻ്റെ പുതിയ ലുക്കിനെ കുറിച്ചാണ്. ക്ലീൻ ഷേവ് ചെയ്ത് കിടിലൻ ലുക്കിലുള്ള പൃഥ്വിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുത്തൻ ലുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. 2018-ൽ റിലീസ് ചെയ്ത ‘ആദം ജവാൻ’ എന്ന ചിത്രത്തിലെ അതേ ലുക്കായിട്ടാണ് തോന്നുന്നതെന്നാണ് താരത്തിൻ്റെ ഇപ്പോഴത്തെ ലുക്കെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജിൻ്റേതായി വിഷു റിലീസിനായി ഒരുങ്ങി നിൽക്കുന്ന ചിത്രം ആടുജീവിതമാണ്. ഇതിന് പിന്നാലെ വിലായത്ത് ബുദ്ധ, ബഡേ മിയാൻ, ചോട്ടേമിയാൻ എന്നീ പ്രേജക്ടുകളും റിലീസിന് തയ്യാറെടുക്കുകയാണ്.