29 വർഷങ്ങൾ.!! നഴ്‌സിന് മുന്നേ ഞാൻ ആണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്; ഇനി മുതൽ എനിക്ക് രണ്ട് പെണ്മക്കൾ ആണ് ജയറാം വാക്കുകളിൽ കണ്ണ് നിറഞ്ഞ് കണ്ണൻ.!! | Kalidas Jayaram Engagement Video Viral

Kalidas Jayaram Engagement Video Viral : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരകുടുംബമാണ് ജയറാമിന്റേത്. എൺപതുകളിൽ സ്‌ക്രീനിൽ നിറഞ്ഞു നിന്ന ഈ തരാജോടികളുടെ പ്രണയവും വിവാഹവും എല്ലാം ഒരുപാട് സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ കണ്ട് ആസ്വദിച്ചത്. മലയാളത്തിൽ മുൻനിരനായികമാരിൽ പ്രധാനതാരം ആയിരുന്നു പാർവതി. വിവാഹത്തോടെ സിനിമയിൽ നിന്ന് താരം മാറി നിന്നു എങ്കിലും

മലയാളികളുടെ മനസ്സിൽ ഇപ്പോഴും പാർവതിയോടുള്ള ഇഷ്ടം ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.അച്ഛന്റെ പാത പിന്തുടർന്ന് എത്തിയ കാളിദാസും ഇപ്പോൾ തന്റെ കരിയറിലെ ഏറ്റവും നല്ല കാലത്തി ലാണ്. ബാലതാരമായി തന്നെ സിനിമയിലേക്ക് പ്രവേശിച്ച കാളിദാസ് തന്റെ മികച്ച അഭിനയ മികവ് കൊണ്ട് പണ്ടേ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ ചിത്രങ്ങളിൽ

ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് ബാലതാരമായി അഭിനയിച്ചത്. പിന്നീട് പൂമരം എന്ന ചിത്രത്തിൽ ആണ് താരം നായകനായി എത്തിയത്. മലയാളത്തിൽ മാത്രമല്ല തമിഴിലും താരമാണ് കാളിദാസ്.കാളിദാസിന്റെകരിയറിലെ തന്നെ നാഴികക്കല്ലായ ചിത്രം ആയിരുന്നു പാവയ് കഥകൾ.ചിത്രത്തിലെ സത്താർ എന്ന കഥാപാത്രത്തെ വളരെ മനോഹരമാണ് താരം

അവതരിപ്പിച്ചത്.ഇക്കഴിഞ്ഞ ഒരു ദിവസമാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. മോഡൽ ആയ തരിണിയെ ആണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും. ഇവരുടെ എൻഗേജ്മെന്റ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ചടങ്ങിൽ ജയറാമിന്റെ ഇമോഷണൽ ടോക്ക് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.”കഴിഞ്ഞ 58 വർഷത്തിനുള്ളിൽ ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ എല്ലാ ദിവസവും ഓർമ്മിക്കുന്ന ചില ഡേറ്റുകൾ ഉണ്ട്. ഒന്നാമത്തേത് 1988 ഡിസംബർ 20 അശ്വതി എന്നോട് പ്രണയം പറഞ്ഞ ദിവസം,1992 സെപ്തംബർ 2 ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ഞങ്ങളുടെ വിവാഹം,1993 ഡിസംബർ 2 പ്രസവസമയത്ത് ഞാൻ പാർവതിയോടൊപ്പം തന്നെ ഉണ്ടായിരുന്നു നേഴ്സ് അല്ല ഞാൻ തന്നെയാണ് കണ്ണനെ ആദ്യമായി കയ്യിൽ എടുത്തത്. കൂടുതൽ സംസാരിച്ചാൽ ഇമോഷണൽ ആകും.ഇന്ന് മുതൽ എനിക്ക് രണ്ട് പെണ്മക്കളാണ് “. കണ്ണുകൾ നിറഞ്ഞു കൊണ്ടാണ് കാളിദാസ് അച്ഛന്റെ സംസാരം കേട്ട് നിന്നത്.