പവിത്ര സ്നേഹത്തിന്റ 7 വർഷങ്ങൾ.!! വെള്ളിത്തിരയിലും ജീവിതത്തിലും ഭാഗ്യ ജോഡികൾ; പത്മ സരോവരത്തിൽ ആഘോഷ രാവ്.!! | Dileep Kavya Madhavan Wedding Anniversary Celebration Malayalam

Dileep Kavya Madhavan Wedding Anniversary Celebration Malayalam : കാവ്യ മാധവനും ദിലീപും വിവാഹിതരാവാന്‍ പോവുകയാണു ഇരുവരും പ്രണയത്തിലാണ് എന്നിങ്ങനെ അനേകം വാർത്തകൾ മുൻപ് വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രചരിച്ച് തുടങ്ങിയ ഗോസിപ്പുകൾ ഒടുവിൽ താരങ്ങളുടെ വിവാഹത്തില്‍ കൊണ്ട് എത്തിച്ചു. 2016 നവംബര്‍ ഇരുപ്പത്തിയഞ്ചിനാണ് ഇരുവരും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി വന്നതിന് ശേഷം മാധ്യമങ്ങളുമായി താരങ്ങള്‍ സംസാരിച്ചിരുന്നത്.

വീണ്ടുമൊരു നവംബര്‍ 25 എത്തുമ്പോള്‍ താരദമ്പതിമാര്‍ അവരുടെ ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. കൂടുതല്‍ സിനിമകളില്‍ നായിക-നായകന്മാരായി അഭിനയിച്ച് സിനിമകള്‍ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ താര ജോഡികളാണ് ഇരുവരും. കാവ്യ വിവാഹം കഴിച്ചെങ്കിലും അത് വേര്‍പിരിഞ്ഞതോടെ ദിലീപ് കാവ്യ വാര്‍ത്തകള്‍ ശക്തമായി മാറിയിരുന്നു. ഇതിനിടെയാണ് ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നത്. അതിൽ പിന്നെ വാർത്തകൾ കൂടുതൽ ശക്തമായി. കുറച്ച് കാലത്തിനുള്ളില്‍ തന്റെ പേരില്‍ ഗോസിപ്പുകൾ അനുഭവിച്ച പെണ്‍കുട്ടിയെ തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണെന്ന് സൂചിപ്പിച്ചാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.

വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിച്ചുവെന്ന് കേട്ടപ്പോൾ മുതല്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ കാവ്യയുടെ ആദ്യ നായകനും ദിലീപായിരുന്നു. ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികള്‍ക്ക് ആശംസകൾ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി പല പോസ്റ്റുകളും വൈറലായി മാറുകയാണ്.

ഈ താര ദമ്പതികളുടെ വാർത്തകൾ എല്ലംതന്നെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. മിമിക്രിയിലൂടെ തുടക്കം കുറിച്ച് പിന്നീട് സഹസംവിധായകനായി. ശേഷം സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തും പതിയെ നായകനായി മാറിയ നടനാണ് ദിലീപ്. വര്‍ഷങ്ങളായുള്ള കഠിനാധ്വാനവും പ്രയത്നതിലൂടെയുമാണ് ദിലീപ് എന്ന നടൻ മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളായി മാറിയത്. 21 സിനിമകളിലാണ് കാവ്യയും ദിലീപും ഒരുമിച്ച് അഭിനയിച്ചത്. അതിൽ ദോസ്‌ത്, ഡാർലിങ് ഡാർലിങ്, ചൈനാ ടൗൺ, പെരുമഴക്കാലം, ട്വന്റി ട്വന്റി എന്നിവയൊഴികെയുള്ള മിക്ക ചിത്രങ്ങളിൽ ഇരുവരും ജോഡികളായിരുന്നു. അതിൽ മിക്ക സിനിമകളും വൻ ഹിറ്റുകളുമായിരുന്നു.

Dileep Kavya Madhavan Wedding Anniversary Celebration
Dileep Kavya Madhavan Wedding Anniversary Celebration