വിവാഹത്തിന് മണിക്കൂറുകൾ മാത്രം; ചെന്നെയിൽ ഹൽദി ആഘോഷത്തിൽ മക്കൾക്ക് ഒപ്പം ചുവട് വെച്ച് ജയറാമും പാർവതിയും.!! | Jayaram And Family Shines In Haldi

Jayaram And Family Shines In Haldi : അനന്തരവന്റെ ഹൽദി ആഘോഷത്തിൽ പങ്കെടുത്ത് താരകുടുംബം. ചടങ്ങിൽ മഞ്ഞ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് മനോഹരമായ ഗാനങ്ങൾക്ക് അതീവ സന്തോഷത്തിൽ നടൻ ജയറാമും, പാർവതിയും മകൻ കാളിദാസനും, പാർവതിക്കും ഒപ്പം ചുവടുവെക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ കാളിദാസിന്റെ ഹൽദി ആഘോഷമാണോ എന്ന് പ്രേക്ഷകർ സംശയത്തോടെ വീഡിയോയ്ക്ക് താഴെ കമന്റിൽ ചോദിക്കുന്നുണ്ട്. അനന്തരവൻ അനുരാഗ് പ്രദീപിന്റെ ഹൽദി ആഘോഷ ചടങ്ങിൽ നടന്ന രസകരമായ കുടുംബ നിമിഷങ്ങളാണ് പാർവതി തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈയിൽ വച്ചാണ് അനുരാഗിന്റെ ഹൽദി ആഘോഷ ചടങ്ങുകൾ നടന്നത്. താര കുടുംബത്തിനൊപ്പം മറ്റു ബന്ധുമിത്രാദികളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കുകൊണ്ടു ഡാൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

മഞ്ഞ ഓറഞ്ച് ജമന്തി പൂക്കൾ കൊണ്ട് അലങ്കരിച്ച അതിമനോഹരമായ ഒരു ഔട്ട്ഡോർ ഏരിയയിൽ വച്ചായിരുന്നു ആഘോഷ ചടങ്ങുകൾ നടന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും പാര്‍വതിയും വിവാഹിതരായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ഇവരുടെ സ്നേഹ നിമിഷങ്ങൾ ആരാധകർക്ക് ഇന്നും അത്ഭുതം തന്നെ ആണ്.

ജയറാമിനും പാർവതിക്കും ഒപ്പം മകൻ കാളിദാസ് ജയറാമും മകൾ മാളവിക ജയറാമും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറി. ബാലതാരമായി സിനിമയിൽ എത്തിയ കാളിദാസ് ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തെ യുവ നായക നിരയിൽ മിന്നി തിളങ്ങുന്ന തിരക്കേറിയ താരമാണിപ്പോൾ. തമിഴ് സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരത്തിൻ്റെ പിറന്നാൾ ദിനം ആയിരുന്ന ഇന്നലെ. കാളിദാസന് ആശംസകളുമായി കുടുംബാംഗങ്ങൾ എത്തിയിരുന്നു. മകൻ്റെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചാണ് അമ്മ പാർവതി ജയറാം മകന് പിറന്നാൾ ആശംസകൾ അറിയിച്ചത്. “എത്ര വലുതായാലും നീ എന്നും എന്റെ കുഞ്ഞുമകനാണെ” എന്നാണ് പാർവതി ചിത്രത്തിനു താഴെ കുറിച്ചത്.