ഇത് ധന്യ മുഹൂർത്തം.!! വയ്യാതിരുന്നിട്ടും ഭാഗ്യമോളെ അനുഗ്രഹിക്കാൻ ജഗതി ചേട്ടൻ വന്നു; സുരേഷ് ഗോപിയുടെ മകൾക്ക് ആശംസകൾ നേർന്ന് അമ്പിളി ചേട്ടൻ.!! | Jagathy Sreekumar In Suresh Gopi Daughter Bhagya Suresh Wedding Reception

Jagathy Sreekumar In Suresh Gopi Daughter Bhagya Suresh Wedding Reception : നടനും മുന്‍ എംപിയുമായ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ റീസെപ്ഷനിൽ പങ്കെടുക്കാൻ എത്തി ജഗതി ശ്രീകുമാർ. തിരുവനന്തപുരം മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനും സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും തമ്മിലുള്ള വിവാഹം 2024 ജനുവരി 17 ന് ഗുരുവായൂരില്‍ വച്ചാണ് നടന്നത്.

മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ഖുശ്ബു ഉൾപ്പെടെ നിരവധി സിനിമ താരങ്ങളും പ്രധാന മന്ത്രി നരേന്ദ്ര മോദിയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. കനത്ത സുരക്ഷയിൽ നടത്തിയ വിവാഹത്തിൽ കുറച്ചു പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. വിവാഹത്തെ തുടര്‍ന്ന് ജനുവരി 20 ന് വൈകുന്നേരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.

നിരവധി താരങ്ങൾ എത്തിയ വിഡിയോയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് മലയാളത്തിന്റെ ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാറിന്റെ വരവാണ്. വെള്ള വസ്ത്രം അണിഞ്ഞു മക്കളോടും കുടുംബത്തോടുമൊപ്പം വിവാഹ ഫോട്ടോക്ക് പോസ്സ് ചെയുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു ആരാധകർക്ക് നേരെ കൈ വീശി കാണിച്ച താരം വേദിയിൽ നിന്നും മടങ്ങി.

ഏറെ നാളുകൾക്കു ശേഷമാണു ജഗതി ശ്രീകുമാർ മാധ്യമങ്ങൾക്ക് മുൻപിൽ എത്തുന്നത്. സിബിഐ എന്ന സിനിമയുടെ ഭാഗമായതൊഴിച്ചാൽ ആ,ക്‌,സി,ഡ,ന്റ് ശേഷം അദ്ദേഹം വേറൊരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. ആ,ക്സി,ഡ,ന്റിന് ശേഷം വീൽ ചെയറിൽ ആയ താരം പൂർണമായും തിരിച്ചു വന്നിട്ടില്ല എന്നത് മലയാള സിനിമയുടെ എക്കാലത്തെയും തീരാ നഷ്ടമാണ്.