വിവാഹ ആഘോഷങ്ങൾ അവസാനിക്കുന്നില്ല.!! റിസപ്ഷന്റെ മൂന്നാം നാൾ പിങ്കിൽ തിളങ്ങി ഭാഗ്യയും ശ്രേയസും; കേരളം കണ്ട ഏറ്റവും വലിയ വിവാഹ വിരുന്നൊരുക്കി സുരേഷ് ഗോപി.!! | Suresh Gopi Daughter Bhagya Suresh Wedding Reception At Thiruvananthapuram

Suresh Gopi Daughter Bhagya Suresh Wedding Reception At Thiruvananthapuram : മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബത്തിലെ വിവാഹ ആഘോഷങ്ങൾ തുടങ്ങിയിട്ട് ദിവസങ്ങൾ ആയി. പതിനേഴാം തിയതി വിവാഹം കഴിഞ്ഞു എങ്കിലും ഇപ്പോഴും ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല. കേരളം ഇന്ന് വരെ കാണാത്ത വിവാഹം ആയിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടേത്. വിവാഹത്തിന് മുൻപുള്ള സംഗീത് ചടങ്ങുകൾ മുതൽ വിവാഹ റിസപ്ഷൻ വരെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

സംഗീത് ചടങ്ങിൽ പച്ച ലഹങ്ക ധരിച്ചാണ് ഭാഗ്യ എത്തിയത് ലാവൻഡർ നിറത്തിലുള്ള ജുബ്ബയായിരുന്നു ശ്രേയസിന്റെ വേഷം. ഇരുവരുടെയും ഡ്രെസ്സും ലുക്കും എല്ലാം അതി മനോഹരമായിരുന്നു. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ് വികാസ് വി കെ എസ് ആണ് സംഗീത് ദിനത്തിൽ ഭാഗ്യയെ അണിയിച്ചൊരുക്കിയത്. നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ ഗുരുവായൂർ അമ്പലത്തിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മലയാളത്തിന്റെ മഹാ നടൻമാർ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, തുടങ്ങി നിരവധി താരങ്ങളുടെ സാനിധ്യത്തിൽ അണ് ഭാഗ്യയുടെ കഴുത്തിൽ ശ്രേയസ് താലി ചാർത്തിയത്.

ഇന്നലെ ആയിരുന്നു വിവാഹത്തിന്റെ ആദ്യ റിസപ്‌ഷൻ. ദുൽഖർ, മമ്മൂട്ടി, ദിലീപ്, ശ്രീനിവാസൻ, ജയസൂര്യ, അപർണ, അനന്യ, ഇന്ദ്രൻസ് എന്നിങ്ങനെ ഒട്ടനേകം സിനിമ താരങ്ങൾ കുടുംബത്തോടൊപ്പം വിരുന്നിൽ പങ്കെടുത്തു. വൈറ്റ് കളർ ഡ്രസ്സ്‌ ആണ് ഇന്നലെ ഭാഗ്യലക്ഷ്മി ധരിച്ചത് ശ്രേയസ് സ്യൂട്ടിലും തിളങ്ങി. എന്നാൽ വിവാഹ ആഘോഷങ്ങൾ ഇത് വരെയും അവസാനിച്ചിട്ടില്ല ഇന്നിതാ രണ്ടാം ദിവസത്തെ റിസപ്‌ഷൻ ആയി പിങ്ക് കളർ ഡ്രസ്സ്‌ ധരിച്ചാണ് വധൂ വരന്മാർ വിവാഹ സൽക്കാര വേദിയിൽ എത്തിച്ചേർന്നത്.

നിരവധി താരങ്ങൾ ഇന്നത്തെ റിസപ്‌ഷനിലും പങ്കെടുക്കും സുരേഷ് ഗോപിയുടെ രണ്ട് പെണ്മക്കളിൽ മൂത്തയാളാണ് ഭാഗ്യ ലണ്ടനിൽ ബിരുദ പഠനം പൂർത്തിയാക്കിയ ഭാഗ്യ ഉന്നത പഠനത്തിനായി തിരിച്ചു ലണ്ടനിലേക്ക് തന്നെ തിരിച്ചു പോകും. ഭാവ്നി എന്നാണ് താരത്തിന്റെ ഇളയ മകളുടെ പേര്. ആൺമക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും മലയാളികൾക്ക് പരിചിത മുഖങ്ങളാണ്.