ആർക്കാണ് ഇദ്ദേഹത്തെ പ്രണയിക്കാൻ തോന്നാത്തത്.!? 90 കളിലെ പ്രണയ നായകനൊപ്പം നടി ഖുശ്‌ബു; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.!! | How Can One Not Fall In Love With Arvind Swamy By Kushboo Sundar

How Can One Not Fall In Love With Arvind Swamy By Kushboo Sundar : മലയാളത്തിന്റെ പ്രണയ നായകൻ എന്ന രീതിയിൽ അറിയപ്പെട്ടിരുന്ന ആളാണ് അരവിന്ദ് സ്വാമി. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ അരവിന്ദ് സ്വാമി ചോക്ലേറ്റ് ഹീറോയായി ആഘോഷിക്കപ്പെട്ടു. ഡാഡി എന്ന സംഗീത് ശിവൻ ചിത്രത്തിലൂടെയാണ് ഇദ്ദേഹം മലയാള സിനിമയിലെത്തുന്നത്. അനവധി ആരാധികമാരുണ്ടായിരുന്ന താരമാണ് അരവിന്ദ് സ്വാമി.

ഇപ്പോഴിതാ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഖുശ്‌ബു. സോഷ്യൽ മീഡിയയിൽ സജീവമായ ഖുശ്ബു ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് അരവിന്ദ് സ്വാമിയ്‌ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്‌തത്. ആർക്കാണ് ഇദ്ദേഹത്തെ പ്രണയിക്കാൻ തോന്നാത്തത് എന്നാണ് ചിത്രത്തിന് ഖുശ്‌ബു നൽകിയ അടികുറിപ്പ്. തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഇഷ്ടമുള്ള താരമാണ് ഖുശ്ബു.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ ഇടക് പങ്കുവയ്ക്കാറുണ്ട്.

വിജയ് ചിത്രം വാരിസാണ് ഖുശ്‌ബു അവസാനമായി അഭിനയിച്ചത്. താരത്തിന്റെ അധിക ഭാഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ദൈർഗ്യം കൂടിയതിനാൽ താരത്തിന്റെ ഭഗങ്ങള്‍ നീക്കിയിരുന്നു. 1980 കളിൽ ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ ഖുശ്ബു അഭിനയിച്ചു.

നടന്മാരായ രജനീകാന്ത്, കമലഹാസൻ, സത്യരാജ്, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം അഭിനയിച്ചിട്ടുണ്ട്. മുസ്ലിം ആയി ജനിച്ച ഖുശ്ബു ബിജെപി നേതാവ് കൂടിയാണ്. ഖുശ്ബുവിന്റെ മകൾ സിനിമയിലെ നിത്യ മുഖമാണ്. സിനിമയിൽ സജീവമല്ലെങ്കിലും താരം രാഷ്ട്രീയത്തിൽ സജീവമാണ്. അടുത്തിടെയാണ് ഖുശ്ബു കോൺഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. അടുത്തിടെ തന്നെ ശരീരഭാരം കുറച്ച് ഖുശ്ബു സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവെച്ചിരുന്നു. തനിക്ക് സുഖമാണോ എന്ന് തിരക്കി ഒട്ടനവധി ആരാധകരായിരുന്നു അന്ന് ഖുശ്ബു തേടിയെത്തിയിരുന്നത്. ഇന്നും ഒട്ടനവധി ആരാധകരുള്ള നടിയാണ് ഖുശ്ബു.