രാവിലെ ചായകുടിക്കാന്‍ ഇറങ്ങിയപ്പോ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു.!! നോക്കിയപ്പോ, ഫഹദ് ഫാസിൽ; സോഷ്യൽ മീഡിയയിൽ വൈറലായ ‘ഷമ്മി’ ദേ ഇവിടെയുണ്ട്.!! | Actor Fahadh Faasil Dupe

Actor Fahadh Faasil Dupe Video Viral : അനുദിനം നിരവധി വീഡിയോകൾ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറാറുള്ളത്. അതിൽ നമ്മെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആയ നിരവധി വീഡിയോകൾ ഉണ്ട്. ഒരാളെപ്പോലെ ഒൻപത് ആളുകളുണ്ട് എന്നാണ് പൊതുവെ പറയാറുള്ളത്.

അത്തരത്തിൽ ഇപ്പോൾ ഇതാ നമ്മുടെ പ്രിയ നായകൻ ഫഹദ് ഫാസിലിന്റെ അതേ രൂപസാദൃശ്യമുള്ള ഒരു വ്യക്തിയെ കണ്ടുകിട്ടിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാനന്തവാടിയിൽ നിന്നുള്ള വീഡിയോയാണ് ഇത്. വിജേഷ് എന്നാണ് ഇയാളുടെ പേര്. രാവിലെ വീടുകളിൽ പത്രം ഇടാൻ പോയപ്പോഴാണ് ഇദ്ദേഹത്തിനെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിച്ച ഷമ്മി എന്ന കഥാപാത്രത്തോട് ഇദ്ദേഹത്തിന് വളരെയധികം രൂപസാദൃശ്യമുണ്ട്.

ഈ വീഡിയോ സൈബർ ലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം എത്തിച്ചിരിക്കുകയാണ്. താരങ്ങളുടെ രൂപസാദൃശ്യമുള്ള ആളുകൾ പൊതുവേ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്.അത്തരത്തിൽ തന്നെയാണ് ഇദ്ദേഹവും ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോ എടുക്കുന്ന അദ്ദേഹത്തോട് ഫഹദ് ഫാസിലിന്റെ രൂപസാദൃശ്യമുണ്ട് എന്നും ഇതിനുമുൻപ് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.

വയനാട് മാനന്തവാടിയിൽ പത്രമിടാനായി വന്ന ഫഹദ് മച്ചാൻ,’- എന്ന കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്. അദ്ദേഹത്തിന്റെ ചിരി ഷമ്മിയെ പോലെ തന്നെയാണെന്നും പെട്ടെന്നു കണ്ടാൽ ഫഹദ് ആണെന്നു തോന്നുമെന്നും വിഡിയോയിൽ പറയുന്നത് കേൾക്കും. ഇതെല്ലാം കേട്ട്, ഒരു ചിരിയോടെ ബൈക്ക് സ്റ്റാർട്ടാക്കി വിജേഷ് മടങ്ങുകയായിരുന്നു. സിദ്ദിഖ് അസീസിയ എന്ന അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഹെൽമറ്റും കോട്ടും ധരിച്ച് ബൈക്കിൽ പത്ര വിതരണത്തിന് ഇറങ്ങിയതായിരുന്നു അപരൻ. കടയിൽ ചായ കുടിക്കാൻ ഇറങ്ങിയ ആളാണ് ഫഹദിനെ തിരിച്ചറിഞ്ഞത്.നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.