ആദ്യ കാഴ്ചയിലെ പ്രണയം.!! പത്മക്കും കമലക്കും ശേഷം ഒരു അതിഥി കൂടി; പുതിയ സാരഥിയെ വീട്ടിൽ എത്തിച്ച് അശ്വതി ശ്രീകാന്ത്.!! | Aswathy Sreekanth New Skoda

Aswathy Sreekanth New Skoda : ടെലിവിഷൻ അവതാരക, നടി എന്നീ നിലകളിൽ അറിയപ്പെടുന്ന താരമാണ് അശ്വതിശ്രീകാന്ത്. അവതാരികയായി തിളങ്ങി നിന്ന താരം ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെയാണ് താരത്തിൻ്റെ അഭിനയ മികവ് പുറത്തുവന്നത്. ഇതിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം താരത്തെ തേടി എത്തുകയും ചെയ്തിരുന്നു.

ചക്കപ്പഴത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താരം രണ്ടാമത്തെ മകളായ പത്മത്തിന് ജന്മം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് താരം കുറച്ചു കാലം സീരിയലിൽ നിന്നും മാറി നിന്നിരിന്നുവെങ്കിലും, പിന്നീട് കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും സീരിയലിൽ സജീവമായി. പ്രേക്ഷകർക്കും അശ്വതിയില്ലാത്ത ചക്കപ്പഴം അത്ര രസമായിരുന്നില്ല. ‘ആശാ ഉത്തമൻ’ എന്ന കഥാപാത്രം പ്രേക്ഷക മനസിൽ അത്രയും സ്വാധീനം ചെലുത്തിയിരുന്നു. മറ്റു താരങ്ങളെപ്പോലെ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.

താരത്തിൻ്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. താരത്തിൻ്റെ മക്കളായ കമലയുടെയും, പത്മത്തിൻ്റെയും വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു’ മന്ദാകിനി ‘ എന്ന സിനിമയുടെ ഭാഗമാകാൻ ഒരവസരം ലഭിച്ചതിൻ്റെ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പിന്നീട് മുഖത്തിന് സംഭവിച്ച സ്കിൻ ഇൻഫെക്ഷനെ കുറിച്ചും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. താരം ഒരു പുതിയ കാർ വാങ്ങിയതിൻ്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സ്കോഡ സ്ക്ലാവിയയുടെ കാറാണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. നിരവധി കാറുകളുള്ള താരത്തിന് ഡ്രൈവിംങ്ങും വലിയ ഇഷ്ടമാണ്. ഇപ്പോൾ ഇരുപത് ലക്ഷത്തോളം വരുന്ന ഈ കാറിൻ്റെ പുതിയ ഡിസൈൻ ബ്ലാക്ക് തീം കാറാണ് താരം വാങ്ങിയത്. കമലയുടെയും പത്മത്തിൻ്റെയും കൂടെയാണ് താരം താക്കോൽ സ്വീകരിക്കരിക്കുന്നത്. നിരവധി പോരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.