പട്ടാളം നായികക്ക് ഇന്ന് പിറന്നാൾ.!! ലളിതയുടെ ആഘോഷം അടിപൊളിയാക്കാൻ ചക്കപ്പഴം ടീം മൊത്തം എത്തി; വെള്ളയിൽ ചുവപ്പോടെ ആഘോഷങ്ങൾ വൈറൽ.!! | Chakkapazam Lalitha Actress Tessa Joseph Birthday Celebration

Chakkapazam Lalitha Actress Tessa Joseph Birthday Celebration : നടിയായും, അവതാരകയായും, മോഡലായും, സിനിമാലോകത്തും ടെലിവിഷൻ ലോകത്തും നിറഞ്ഞുനിന്ന താരമാണ് നടി ടെസ്സ തോമസ്. അവതാരകയായി തിളങ്ങുന്ന സമയത്താണ് താരത്തിന് മമ്മൂട്ടിയുടെ നായികയായി പട്ടാളം എന്ന ചിത്രത്തിലേക്ക്അവസരമെത്തുന്നത്.

ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ടെസ്സ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ ചിത്രത്തിനുശേഷം നിരവധി അവസരങ്ങൾ താരത്തിനേ തേടിയെത്തിയെങ്കിലും പിന്നീട് സിനിമ ലോകത്ത് താരം സജീവമായില്ല. പിന്നീട് നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെ അഭിനയിലോകത്തേക്ക് തിരിച്ചെത്തുകയായിരുന്നു. എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിലും താരം അഭിനയിച്ചിരുന്നു. ഇനി മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്നായിരുന്നു തിരിച്ചുവരവിലൂടെ താരം പ്രതികരിച്ചത്.

അഭിനയിലോകത്തേക്ക് ആദ്യം കാലെടുത്തുവച്ചപ്പോൾ അമ്മയ്ക്ക് അതിൽ തീരെ താല്പര്യമില്ലായിരുന്നു എന്നും തന്റെ ഭാവി എങ്ങനെ ആകുമെന്ന് അമ്മ ആശങ്കപ്പെട്ടിരുന്നു എന്നുമാണ് സിനിമയിൽ നിന്നും ഇടവേളയെ എടുത്തതിനെ കുറിച്ച് താരത്തിനോട് ചോദിച്ചപ്പോൾ ഉത്തരമായി പറഞ്ഞത്. മാത്രമല്ല സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ തന്നെ താൻ വിവാഹിതയായെന്നും താരം ഇതിനു മുൻപ് പറഞ്ഞിരുന്നു. 2005ലാണ് താരം വിവാഹിതയായത്. ഭർത്താവ് അനിൽ അബുദാബിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. വിവാഹശേഷം താരവും അബുദാബിയിൽ സെറ്റിൽഡ് ആവുകയായിരുന്നു. രണ്ടു മക്കളാണ് ടെസ്സക്കുള്ളത്, റോഷനും രാഹുലും. താരം സിനിമയിൽ നിന്നും വിട്ടു നിന്നു എങ്കിലും തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പിറന്നാളിന്റെ ചിത്രങ്ങളാണ് ഇവ. വലിയ രീതിയിൽ തന്നെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കേക്ക് മുറിച്ചാണ് താരം തന്റെ പിറന്നാൾ ആഘോഷിക്കുന്നത്. ചുമന്ന നിറത്തിലുള്ള ഗൗൺ അണിഞ്ഞ് വളരെ മനോഹരിയായിട്ടാണ് പിറന്നാൾ ദിനത്തിൽ താരമെത്തിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും പിറന്നാൾ ദിവസത്തിൽ ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ചുമന്ന വസ്ത്രത്തിൽ എത്തിയ ടെസ്സാ ചിത്രത്തിൽ വേറിട്ട് നിൽക്കുന്നു. പിറന്നാൾ ചിത്രങ്ങൾ ആരാധകരുമായി പങ്കിടുമ്പോൾ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്. എല്ലാവരുടെയും ആശംസകൾക്ക് നന്ദിയും താരം അറിയിയിച്ചിട്ടുണ്ട്.