ഗോപി കുറിയിട്ട് ഗോവയിൽ ചുറ്റി കറക്കം.!! അവധി കാലം അടിച്ച് പൊളിച്ച് അമൃതയും പാപ്പുവും; ആഘോഷ ചിത്രങ്ങൾ വൈറൽ.!! | Amrutha Suresh And Daughter Solo Trip

Amrutha Suresh And Daughter Solo Trip : മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. പ്രമുഖ റിയാലിറ്റി ഷോ ആയ സ്റ്റാർ സിംഗറിലൂടെ എത്തിയത് മുതൽ തന്നെ അമൃതയെ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന്റെ വ്യക്തി ജീവിതവും പാട്ടുകാരി എന്ന നിലയിലും എന്നും വാർത്തകളിൽ ഇടം നേടാറുണ്ട് അമൃത.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അമൃതയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവരാണ് താരത്തിന്റെ കുടുംബവും. താരത്തിന്റെ സഹോദരി അഭിരാമിയും മകൾ പാപ്പുവും സമൂഹ മാധ്യമങ്ങളിൽ താരങ്ങൾ ആണ്. ഇപ്പോൾ അമൃതയും മകളും ഒരു യാത്രയിലാണ്. ഇരുവരും അവരുടേതായ ഒരു ലോകത്ത് ആഘോഷിക്കുകയാണ് ഇപ്പോൾ. സമൂഹ മാധ്യമങ്ങളിലൂടെ അവരുടെ യാത്രയിൽ നിന്നുമുള്ള ചിത്രങ്ങളും വിഡിയോസും ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.

‘അവർ സോളോ ട്രിപ്പ്‌ ഡേ 2 ഡമ്പ്’ എന്നാണ് താരം പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പോസിറ്റീവും നെഗറ്റീവുമായ കമന്റുകൾ ലഭിക്കാറുണ്ട്. താരം ഇത്തരം കമന്റുകളെ അതേ രീതിയിൽ മറുപടി കൊടുക്കുന്നതും ശ്രദ്ധ നേടാറുണ്ട്.

എന്നാൽ ഇപ്പോൾ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. കടൽ തീരത്ത് ഇരുവരും നിൽക്കുന്നതും, അവധി ആഘോഷത്തിൽ ബോട്ടിങ് നടത്തുന്നതും താരം പങ്കുവെച്ച വീഡിയോയിൽ കാണാം. പുതിയ ഡിഷസ് പരിചയപെടുന്നതും കൂടാതെ യാത്ര ചെയ്യുന്നതുമായ ചിത്രങ്ങളും വിഡിയോസും ഉൾപെടുത്തിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കുറി തൊട്ട് ഇരുവരും നിൽക്കുന്ന സെൽഫി ചിത്രവും കാണാം. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ അമൃതയുടെയും പാപ്പുവിന്റെയും യാത്രയും ചിത്രങ്ങളും ചർച്ചയായി കഴിഞ്ഞു. പാട്ട്കാരി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ യുട്യൂബർ ആയും അമൃതക്കും കുടുംബത്തിനും നിരവധി ആരാധകരുടെ സപ്പോർട്ട് ആണ് ലഭിക്കുന്നത്.