ദിലീപേട്ടനും മീനുട്ടിക്കും ഒപ്പം മാരാരും ദുബായിലേക്ക്.!! ഇത് വെറുക്കപെട്ടവനിൽ നിന്നും ജന ഹൃദയങ്ങളിലേക്ക് ചേക്കേറിയ മാരാരിസം; സന്തോഷം പങ്കുവെച്ച് അഖിൽ മാരാർ.!! | Akhil Maarar With Actor Dileep Family

Akhil Maarar With Actor Dileep Family : മലയാളത്തിൽ എത്രയധികം താരങ്ങൾ ഉണ്ടെങ്കിലും മലയാളികളുടെ ജനപ്രിയ നായകൻ ദിലീപ് തന്നെയാണ്. അത് പോലെ തന്നെ ബിഗ്‌ബോസിലൂടെ ഏറെ പ്രേക്ഷക പിന്തുണ നേടിയെടുത്ത മറ്റൊരു താരമാണ് അഖിൽ മാരാർ. അഖിൽ മാരാർ ദിലീപ്പിനോടും കുടുംബത്തോടും ഒന്നിച്ചെടുത്ത സെൽഫിയാണ് ഇപ്പോൾ വൈറൽ ആകുന്നത്.

എയർപോർട്ടിൽ വെച്ച് എടുത്ത സെൽഫിയിൽ ദിലീപിനോടൊപ്പം കാവ്യാ മാധവനും മകൾ മീനാക്ഷിയും ഉണ്ട്. ബ്ലാക്ക് ഡ്രെസ്സിൽ ആണ് മൂന്നു പേരും നിറഞ്ഞ ചിരിയോടെയാണ് അവർ അഖിലിനോപ്പം സെൽഫിക്ക് പോസ് ചെയ്തത്. മീനാക്ഷിയുടെ ഡാൻസ് ചെയ്യുന്ന ഒരു അടിപൊളി വീഡിയോ ഈയിടെ വൈറൽ ആയിരുന്നു. സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യക്കൊപ്പമാണ് മീനാക്ഷി ആതിമനോഹരമായി ചുവട് വെച്ചത്. പൊതുവെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ്‌ ചെയ്യാറുണ്ട് എന്നല്ലാതെ ആക്റ്റീവ് അല്ല മീനാക്ഷി. എങ്കിലും മീനാക്ഷിയുടെ വീഡിയോയ്ക്ക് വലിയ സപ്പോർട്ട് ആണ് സോഷ്യൽ മീഡിയ കൊടുത്തത്.ഇപ്പോൾ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി.

കാവ്യയും ഈയടുത്താണ് വിവാഹ ശേഷം സോഷ്യൽ മീഡിയയിൽ തന്റെ ഒരു ചിത്രം പോസ്റ്റ്‌ ചെയ്യുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുന്ന താരം ഗൃഹഭരണവുമായി മുന്നോട്ട് പോകുകയാണ്. 2016 ൽ ആയിരുന്നു ദിലീപും കാവ്യയും വിവാഹിതരായത് 2019 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു.

മഹാലക്ഷ്മി എന്നാണ് കുഞ്ഞിന്റെ പേര്. കാവ്യക്ക് സ്വന്തമായൊരു വസ്ത്ര വ്യാപാര സ്ഥാപനമുണ്ട്. ഒരു ഇടവേളക്ക് ശേഷം അതിന്റെ സോഷ്യൽ മീഡിയ പ്രൊമോഷനുകളിൽ കാവ്യയുടെ ചിത്രം നിറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഓണം ഡ്രെസ്സുമായി കാവ്യ ലക്ഷ്യയുടെ പരസ്യത്തിൽ വന്നത്. കാവ്യയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി ഇപ്പോഴും ആരാധകർ കാത്തിരിക്കുകയാണ്. ദുബായിലേക്കുള്ള യാത്രയ്ക്കിടയിലാണ് അഖിൽ മാരാർ ദിലീപിനെയും കുടുംബത്തെയും കണ്ട് മുട്ടിയത്.