വിവാഹ നിശ്ചയത്തിന് ചക്കിയെ കരയിച്ച് ജയറാം.!! സിൻഡ്രല്ല കഥയിലെ രാജകുമാരനെ തന്നെ ഗുരുവായുരപ്പൻ ചക്കിക്ക് കൊണ്ടുതന്നു; മകളുടെ വിവാഹ നിശ്ചയത്തിന് വികാരഭരിതനായി ജനപ്രിയനായകൻ.!! | Actor Jayaram Get Emotional On Malavika Jayaram Engagement Ceremony

Actor Jayaram Get Emotional On Malavika Jayaram Engagement Ceremony : മലയാളി പ്രേക്ഷകർ വളരെ സ്നേഹത്തോടെ കണ്ടിരുന്ന താര കുടുംബമാണ് ജയറാമിൻ്റേത്. പാർവ്വതിയും ജയറാമും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായതിനാൽ അവരുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ വളരെ വേഗം വൈറലാക്കി മാറ്റാറുമുണ്ട്. ഇവരുടെ മക്കളായ കാളിദാസും, മാളവികയും ഇവരെ പോലെ തന്നെ പ്രേക്ഷകരുടെ

പ്രിയപ്പെട്ടവർ തന്നെയാണ്. കാളിദാസ് ബാലതാരമായി തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ യുവതാര നായകന്മാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ് കാളിദാസ്.മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയിക്കുന്നുണ്ട്. കാളിദാസിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞ മാസം ചെന്നെയിൽ വച്ചായിരുന്നു നടന്നത്. മോഡലായ തരുണിയാണ് കാളിദാസിൻ്റെ വധുവായെത്തുന്നത്. ഇതിനു

പിന്നാലെയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. കഴിഞ്ഞ ദിവസം കൂർഗിലെ മൊൺട്രോസ് ഗോൾഫ് റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. യു കെയിൽ ചാറ്റേഡ് അക്കൗണ്ടൻറായ നവനീതാണ് മാളവികയുടെ വരൻ. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു മാളവികയുടെ വിവാസ നിശ്ചയ ഫോട്ടോകളും വീഡിയോകളും. എന്നാൽ നിശ്ചയ ശേഷം ജയറാം പങ്കുവെച്ച വീഡിയോയാണ്

ഇപ്പോൾ വൈറലായി മാറുന്നത്. വികാരനിർഭരനായാണ് ജയറാം അവിടെ സംസാരിക്കുന്നത്. മകൾ കണ്ണൻ എന്നു വിളിക്കുന്ന കാളിദാസന് ആനക്കഥകളാണ് പറഞ്ഞു കൊടുക്കുന്നതെന്നും, എന്നാൽ ചക്കിക്ക് കുട്ടിക്കാലത്ത് സിൻഡ്രല്ലയുടെ കഥകളാണ് കൂടുതൽ പറഞ്ഞു കൊടുക്കാറുള്ളതെന്നും, ആ കഥയിലേതുപോലെ ഒരു രാജകുമാരൻ അവളെ തേടി വരുമെന്നും പറഞ്ഞിരുന്നെന്നും, അതുപോലെ ഒരു രാജകുമാരനെ അവൾക്ക് ഗുരുവായൂരപ്പൻ കൊണ്ടു നൽകിയെന്നു പറഞ്ഞ് വാക്കുകൾ പൂർത്തിയാക്കാനാകാതെ വിതുമ്പു കയായിരുന്നു ജയറാം. 2024 മെയ് മൂന്നിന് ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ വച്ച് തന്നെ വിവാഹം നടത്താനാണ് തീരുമാനം. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണമെന്നും ജയറാം പറഞ്ഞു.