അയ്യപ്പനെ പാടി ഉണർത്തിയ ആ ശബ്ദം ഇനിയില്ല, പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ അന്തരിച്ചു; അച്ഛന്റെ വിയോഗത്തിൽ മനം നൊന്ത് മനോജ് കെ ജയൻ.!! | Musician K G Jayan Passed Away
Musician K G Jayan Passed Away : മലയാളത്തിലെ പ്രശസ്തനായ സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ പിതാവും ആയ കെ ജി ജയൻ വിടവാങ്ങി. 90 വയസ്സായിരിന്നു പ്രായം. തൃപ്പൂണിത്തറയിലെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. 60 വർഷങ്ങളോളം നീണ്ട സംഗീത ജീവിതത്തിൽ ഒട്ടനേകം ഭക്തി ഗാനങ്ങൾക്കും സിനിമ ഗാനങ്ങൾക്കും ഈണം പകർന്ന കലാകാരനാണ് അദ്ദേഹം. ഇരു ശരീരങ്ങളും ഒരു ആത്മാവും എന്നത് പോലെ അദ്ദേഹത്തോടൊപ്പം സഹോദരനായ കെ ജി വിജയനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് […]