ഒരിക്കലും നടക്കില്ല എന്ന് കരുതിയ ആഗ്രഹം സാധിച്ചു.!! ഭാര്യയെ ചേർത്ത് നിർത്തി ചുംബിച്ച് സന്തോഷം പങ്കിട്ട് മാരാർ; ബിഗ്ഗ്‌ബോസ് രാജാവ് ലൈവ് വീഡിയോ കാണാം.!! | Akhil Marar Latest Happy News

Akhil Marar Latest Happy News : സംവിധായകനും ബിഗ്‌ബോസ് മലയാളം സീസൺ 5 വിജയിയുമാണ് അഖിൽ മാരാർ. ബിഗ്‌ബോസിന്റെ ഇത് വരെയുള്ള സീസണുകളിൽ വെച്ച് ഏറ്റവും കൂടുതൽ വോട്ട് വാങ്ങി വിജയിച്ച മത്സരാർത്ഥിയാണ് അഖിൽ മാരാർ. അത്രയേറെ ജനപിന്തുണ നേടിയ മറ്റൊരു മത്സരാർത്ഥി ബിഗ്‌ബോസിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

ബിഗ്ബോസിനകത്തും പുറത്തും തന്റെ നിലപാടുകളെല്ലാം വ്യക്തമായി പറയാൻ മടി കാണിക്കാത്ത അഖിലിനെ പ്രേക്ഷകർ സ്നേഹിച്ച തുടങ്ങിയത് ബോഗ്‌ബോസിൽ വന്നതിനു ശേഷമാണു. ബിഗ്‌ബോസിനു ശേഷം ഉദ്ഘാടനങ്ങളും ഷോകളുമൊക്കെയായി തിരക്കിലാണ് അഖിലിപ്പോൾ. എങ്കിലും ഇടയ്ക്കിടെ ലൈവിൽ എത്തി തന്റെ വിശേഷങ്ങളെല്ലാം ആരാധകാരുമായി പങ്ക് വെയ്ക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്ത പങ്ക് വെയ്ക്കാൻ സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തിയിരിക്കുകയാണ് താരം.

മരി ക്കുമ്പോൾ അടക്കാൻ എങ്കിലും ഒരു സെന്റ് ഭൂമി സ്വന്തമായി വാങ്ങണമെന്ന് മാത്രമേ താൻ ആഗ്രഹിച്ചിട്ടുള്ളു എന്നും എന്നാൽ ഇപ്പോൾ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങാൻ തനിക്ക് കഴിഞ്ഞെന്നുമാണ് താരം ആരാധകരോട് പറഞ്ഞത്. കൊച്ചിയിൽ താൻ വാടകക്ക് താമസിച്ച ദേശായി ഹോംസിന്റെ ഫ്ലാറ്റ് ആണ് ഇപ്പോൾ അഖിൽ മാരാർ സ്വന്തമാക്കിയിരിക്കുന്നത്.

ഫുള്ളി ഫർണീഷ്ഡ് ഫ്ലാറ്റ് ആണ് എങ്കിലും പെയിന്റ് ചെയ്ത് ഫ്ലാറ്റിന്റെ ലുക്ക്‌ ഒക്കെ ഒന്ന് മാറ്റിയിട്ടു താമസം തുടങ്ങാനാണ് പ്ലാൻ എന്നുമാണ് അഖിൽ പറയുന്നത്. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച ആഗ്രഹമാണ് ഇപ്പോൾ നടന്നതെന്നാണ് അഖിൽ പറയുന്നത്. ഭാര്യ ലക്ഷ്മിയോടൊപ്പമാണ് താരം ഈ സന്തോഷ വാർത്ത ആരാധകാരുമായി പങ്ക് വെച്ചത്. ഈയടുത്താണ് അഖിൽ പുതിയ കാർ വാങ്ങിയത് വോൾവോയുടെ എസ് 90 എന്ന മോഡൽ ആണ് താരം വാങ്ങിയത്. സോഷ്യൽ മീഡിയയിലെ തന്റെ ഫാൻസ്‌ ഗ്രൂപ്പുകളെക്കുറിച്ചും താരം പറഞ്ഞു. ഫാൻസ്‌ അസോസിയേഷൻ എന്ന രീതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരാളല്ല താൻ എന്നും താൻ ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ ഉണ്ടായ ഫാൻസ്‌ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ തന്നെ വേണ്ട എന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഖിൽ തുറന്ന് പറഞ്ഞു.