രണ്ടാമതും ആ വിശേഷം.!! ചന്ദ്രയെ ചേര്‍ത്തുപിടിച്ച് സന്തോഷമറിയിച്ച് ടോഷ്; പ്രിയ താരങ്ങൾക്ക് ആശംസയേകി ആരാധകർ.!! | Chandra Lakshman Tosh Christy Happy News

Chandra Lakshman Tosh Christy Happy News : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്ക്രീനിലൂടെ ഇരുവരും സുപരിചിതരാണെങ്കിലും ഇവരുടെ വിവാഹ വാർത്ത ആരാധകർക്ക് ഒരു സർപ്രൈസ് തന്നെ ആയിരുന്നു. സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്ത സ്വന്തം സുജാത എന്ന സീരിലിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.ആദം എന്ന കഥാപാത്രത്തെയാണ് ടോഷ്

ക്രിസ്റ്റി സീരിയലിൽ അവതരിപ്പിച്ചത്.സീരിയലിൽ ടൈറ്റിൽ റോൾ ചെയ്തത് ചന്ദ്ര ലക്ഷ്മൺ ആയിരുന്നു.വിവാഹ ശേഷവും താരം അഭിനയം തുടർന്നു.ഗർഭിണി ആയ ശേഷവും ഒമ്പതര മാസത്തോളം താരം ഇതേ സീരിയലിൽ തുടരുകയും ചെയ്തു.ഹെവി ഫൈറ്റ് സീനുകൾ ഉൾപ്പെടെ താരം ഗർഭവസ്ഥയിൽ ചെയ്തിരുന്നു.ചന്ദ്രയുടെ സീമന്ത ചടങ്ങുകൾ അതി ഗംഭീരമായാണ് സ്വന്തം സുജാത ടീം

ആഘോഷിച്ചത്.മനസ്സെല്ലാമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ ആദ്യമായി സിനിമ മേഖലയിലേക്ക് കടന്ന് വന്നത്.സ്റ്റോപ്പ്‌ വയലൻസ് ആയിരുന്നു ചന്ദ്രയുടെ ആദ്യ മലയാള ചിത്രം. പിന്നീട് ചക്രം, കല്യാണ കുറിമാനം, കാക്കി തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ താരം അഭിനയിച്ചു.സഹസ്രം ആണ് ടോഷ് ക്രിസ്റ്റിയുടെ ആദ്യ മലയാള ചിത്രം.സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം താരങ്ങൾ

പങ്ക് വെയ്ക്കാറുണ്ട്.ഒരാഴ്ച മുൻപായിരുന്നു ഇവരുടെ ഒരേ ഒരു മകൻ അയാന്റെ പിറന്നാൾ. ഇപോഴിതാ മോനോടൊപ്പം തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇരുവരും.വിവാഹ വാർഷിക പോസ്റ്റുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ് ടോഷ് ക്രിസ്റ്റി.തങ്ങളെ ചേർത്ത് വെച്ച മാതാപിതാക്കൾക്കും ദൈവത്തിനും നന്ദി പറഞ്ഞു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്.ചന്ദു എന്റെ ജീവിതത്തിലേക്ക് വന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. ഞങ്ങളോടുള്ള സ്നേഹവും പ്രാർത്ഥനയും എന്നും ഉണ്ടാവണം എന്നും താരം പറയുന്നു. നിരവധി ആരാധകരാണ് പ്രിയ താ രങ്ങൾക്ക് ആശംസകളുമായി എത്തിയത്.