കമന്റ് ചെയ്‌ത്‌ സമ്മാനം നേടൂ.!! മാരാരുടെ പിറന്നാൾ ആഘോഷം ആരാധകർക്ക് ഒപ്പം; ബിഗ്ഗ്‌ബോസിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്മാനം ആരാധകന്.!! | Akhil Marar Birthday Gift To Fans On September 7

Akhil Marar Birthday Gift To Fans On September 7 : ബിഗ് ബോസ് സീസൺ5ലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് അഖിൽ മാരാർ. ടെലിവിഷൻ ചർച്ചകളിലും സിനിമയിലും ഒക്കെയായി അഖിൽ നിറസാന്നിധ്യമായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിൽ നിന്ന് അടക്കം നെഗറ്റീവ് കമന്റുകൾ ആയിരുന്നു ഉയർന്നിരുന്നത്.

എന്നാൽ അഖില്‍ എന്ന വ്യക്തിയെ ജനപ്രിയമാക്കി തീർത്ത ഷോയാണ് ബിഗ് ബോസ് സീസൺ 5. ബിഗ് ബോസിൻറെ ടൈറ്റിൽ വിന്നറായി എത്തുക അഖിലാണ് എന്ന് പ്രേക്ഷകർ തുടക്കം മുതൽ തന്നെ പറഞ്ഞ കാര്യമായിരുന്നു. അതൊക്കെ അക്ഷരം പ്രതി സത്യമാകും വിധമാണ് കാര്യങ്ങളൊക്കെ സംഭവിച്ചത്. പിന്നീട് ബിഗ് ബോസ് ഹൗസിന് പുറത്ത് എത്തിയ അഖിലിന് വലിയ സ്വീകരണം തന്നെയാണ് മലയാളികൾക്കിടയിൽ നിന്ന് ലഭിച്ചത്. താരത്തിന്റെ ഓരോ വിശേഷവും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിൽ അടക്കം വലിയ ഫോളോവേഴ്സും ആരാധകരും ഉള്ള അഖിലിന്റെ ജന്മദിനത്തോടനുബന്ധിച്ച് താരം തന്റെ പ്രിയപ്പെട്ടവർക്ക് നൽകുന്ന പുതിയ സന്തോഷമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സെപ്റ്റംബർ 7 ന് തൻറെ ജന്മദിനമാണെന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയാണ് അഖിൽ ഏറ്റവും ഒടുവിലായി തന്നെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്.

ഈ ജന്മദിനത്തോടനുബന്ധിച്ച് ദുബായിൽ വച്ച് തൻറെ ഒരു ചെറിയ പിറന്നാളാഘോഷം നടക്കുന്നുണ്ടെന്നും അതിൻറെ ഭാഗമായി തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരിൽ ഒരാൾക്ക് ഒരു സമ്മാനം നൽകും എന്നുമാണ് താരം പറയുന്നത്. ബിഗ്ബോസിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗെയിം ആയ സിമ്മിംഗ് പൂളിൽ മുങ്ങിയെടുത്ത കോയിനാണ് താൻ സമ്മാനമായി നൽകുന്നതെന്നും അഖിൽ പറയുന്നു. തുടർന്ന് സമ്മാനത്തിന് അർഹനാകാനുള്ള ചില നിബന്ധനകളും കാര്യങ്ങളും ഒക്കെ ആക്കി തൻറെ പുതിയ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. തൻറെ പ്രിയപ്പെട്ട താരത്തിനൊപ്പം ഒരു ജന്മദിനം ആഘോഷിക്കാൻ കിട്ടിയ സന്തോഷമാണ് മലയാളികൾക്ക്. അതിൻറെ പ്രതിഫലനം സോഷ്യൽ മീഡിയയിൽ ആകമാനം നിറയുന്നുമുണ്ട്. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ ആയിയെത്തുന്നത്