ഞാൻ ഒരു ഉമ്മ തന്നോട്ടെ.!? ശിവാനിയെ കോരിയെടുത്ത് അഖിൽ മാരാർ; മാരാരെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് ശിവാനി മോൾ.!! | Akhil Marar Fan Girl Dream Come True Moment

Akhil Marar Fan Girl Dream Come True Moment : മലയാളം ബിഗ്ബോസ് സീസൺ 5 ലെ ശക്തനായ മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. ബിഗ്ബോസ് സീസൺ 5 ൻ്റെ ആദ്യ എപ്പിസോഡുകളിൽ പ്രേക്ഷകർ അഖിലിനെ അത്രയധികം ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും, പിന്നീട് അഖിൽ പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി ആയി മാറുകയായിരുന്നു. അങ്ങനെ അഖിൽ ബിഗ്ബോസ് സീസൺ 5 ലെ വിന്നറായി മാറുകയും ചെയ്തു. ബിഗ് ബോസിൽ വരുന്നതിന് മുൻപേ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമായിരുന്നു അഖിലിൻ്റേത്.

മലയാള സിനിമയിലെ സംവിധാന രംഗത്ത് നിന്നാണ് താരം ബിഗ്ബോസിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് അഖിൽ മാരാർ. ബിഗ്ബോസ് കഴിഞ്ഞ ശേഷം താരത്തിൻ്റെ യുട്യൂബ് ചാനലായ ‘അഖിൽമാരാർ ഒഫീഷ്യ’ലിലൂടെയാണ് താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. ശിവാനി എന്ന പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചു നൽകി എന്ന ക്യാപ്ഷനോടെ യുട്യൂബ് ചാനലിൽ താരം പങ്കുവെച്ച വീഡിയോ ആയിരുന്നു അത്. അമ്മയുടെ കൂടെ നാടൻചോറ് വിൽക്കാൻ വഴിയോരത്ത് ഇരുന്ന പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞ ആഗ്രഹമാണ് അഖിൽ സാധിച്ചു കൊടുത്തിരിക്കുന്നത്.

മൂന്ന് ആഗ്രഹങ്ങളായിരുന്നു ശിവാനിക്ക് ഉണ്ടായിരുന്നത്. സ്വന്തമായൊരു വീടും, സൈക്കിളും, കൂടാതെ ബിഗ്ബോസിലെ അഖിൽ മാമനെ കാണണം ഇതൊക്കെയായിരുന്നു ശിവാനിയുടെ ആഗ്രഹങ്ങൾ.ഇത് കണ്ട ശേഷമാണ് അഖിൽ ശിവാനിയെ കാണാൻ എത്തുന്നത്. എന്നാൽ അവിടെ എത്തിയപ്പോൾ ശിവാനി സ്കൂളിൽ പോയെന്നും, മോൻ വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ശിവാനിയെ സ്കൂളിൽ വിടില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു.

മോളുടെ ആഗ്രഹമറിഞ്ഞാണ് ഞാൻ വന്നതെന്നും, അതിനാൽ ശിവാനിയെ സ്കൂളിൽ ചെന്ന് കാണാമെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോവുകയായിരുന്നു. അഖിലിനെ കണ്ട ഉടനെ കുട്ടികൾ ആർപ്പുവിളിയായി. ശിവാനിയുടെ ക്ലാസിലെത്തിയപ്പോൾ അഖിലിനെ കണ്ടതും ശിവാനി പൊട്ടിക്കരയുകയായിരുന്നു. ശേഷം അഖിൽ സ്നേത്തോടെ മടിയിലിരുത്തി ശിവാനിയോട് പലതും സംസാരിച്ച ശേഷമാണ് പോയത്. മറ്റു കുട്ടികൾ അഖിൽ മാരാരുടെ ഓട്ടോഗ്രാഫിനായി ചുറ്റും കൂടിയിരുന്നു. തൻ്റെ പ്രിയ ആരാധികയുടെ ആഗ്രഹം സഫലമാക്കി കൊടുത്ത അഖിൽമാരാറിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.