കഴിഞ്ഞ വർഷത്തിലെ ഏറ്റവും വലിയ പ്രശ്നമായിരുന്നു ഞങ്ങളുടെ വിവാഹം.!! പരിഹസിച്ചവർക്ക് ഒന്നാം ആണ്ടിൽ മാസ്സ് മറുപടി; സന്തോഷ ദാമ്പത്യത്തിന്റെ സുന്ദര നിമിഷത്തിൽ സ്വീറ്റ് കപ്പിൾസ്.!! | Mahalakshmi Shankar Ravindar Chandrasekaran First Wedding Anniversary

Mahalakshmi Shankar Ravindar Chandrasekaran First Wedding Anniversary : തമിഴ് സിനിമ ഇൻഡസ്ട്രിയിലെ പ്രകത്ഭനായ പ്രൊഡ്യൂസർ ആയ രവീന്ദർ ചന്ദ്രശേഖറും മിനിസ്‌ക്രീൻ ആർട്ടിസ്റ് ആയ മഹാലക്ഷ്മിയും വിവാഹിതരായത് കഴിഞ്ഞ വർഷമായിരുന്നു. വിവാഹ ശേഷം ഏറ്റവുമധികം വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ട ദമ്പതികളാണിവർ.

മഹാലക്ഷ്മിയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ചു രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചതെന്നുൾപ്പെടെ ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ഇരുവർക്കെതിരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മറ്റൊരു പ്രധാനപ്പെട്ട അധിക്ഷേപം രവീന്ദറിനെതിരെ നടന്ന ബോഡി ഷെയിമിങ്‌ ആയിരുന്നു. ഇത്തരത്തിൽ തങ്ങളെ അധിക്ഷേപിച്ച ആളുകൾക്ക് വേണ്ടി നീണ്ട ഒരു കുറിപ്പുമായാണ് ഒന്നാം വിവാഹ വാർഷികത്തിൽ രവീന്ദർ സോഷ്യൽ മീഡിയയിൽ എത്തിയത്.

കഴിഞ്ഞ വർഷം ഈ നാട്ടിലെ ഏറ്റവും പ്രധാന പ്രശ്നം ആയിരുന്നു ഞങ്ങളുടെ വിവാഹം, എവിടെ പോയാലും എക്സ്പോയിൽ വെച്ചിരിക്കുന്ന പീസ് പോലെ എല്ലാവരും ഞങ്ങളെ നോക്കും. ഇത് മൂന്ന് മാസം തികക്കുമോ, ഈ ബന്ധം അധികം മുന്നോട്ട് പോകില്ല, എത്രയും വേഗം രണ്ടും അടിച്ചു പിരിഞ്ഞിട്ട് ഇന്റർവ്യൂ കൊടുക്കുന്നത് കാണാം എന്നിങ്ങനെ നീണ്ടു സോഷ്യൽ മീഡിയയിലെ കമന്റുകൾ.

എന്നാൽ എല്ലാ പ്രതീസന്ധികളും കടന്ന് ഇന്ന് ഞങ്ങളുടെ വിവാഹ ജീവിതത്തിന്റെ ഒന്നാം വാർഷികം എത്തിയിരിക്കുകയാണ്. ഇവളുടെ സ്നേഹം കിട്ടാൻ ഞാൻ അർഹനാണോ എന്ന് പോലും എനിക്കറിയില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും മഹാലക്ഷ്മിയുടെ പാചകം അത്ര പോരെന്നും രണ്ട് മൂന്ന് മാസം വരെ നോക്കാം പിന്നീട് സ്വിഗ്ഗി ഉണ്ടല്ലോ എന്നാണ് താൻ ആദ്യം കരുതിയിരുന്നതെന്നും തമാശയായി രവീന്ദർ തന്റെ വിവാഹ വാർഷിക പോസ്റ്റിൽ പറയുന്നുണ്ട്. പോസ്റ്റിനു മറുപടിയായി മഹാലക്ഷ്മിയുടെ മറുപടിയും കാണാം. എന്ത് വന്നാലും ഞാനെന്റെ പാചകം നിർത്തില്ല എന്നും നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്നും മഹാലക്ഷ്മി പറയുന്നു. നിന്നോടുള്ള സ്നേഹം എങ്ങനെ പറഞ്ഞാലും മതിയാവാത്തതാണ് അത് കൊണ്ട് ജീവിതാവസാനം വരെ സ്നേഹിച്ചു നിനക്ക് ഞാനത് കാണിച്ചു തരും എന്നും മഹാലക്ഷ്മി കമന്റിൽ പറയുന്നു.