ശരിക്കും സൗന്ദര്യ തന്നെ; വിശ്വസിക്കാനാകുന്നില്ല, ഇതെന്തൊരു സാമ്യം.!? സൗന്ദര്യയുടെ പുനർജ്ജന്മം തന്നെയെന്ന് ആരാധകർ.!! | Actress Soundarya Super Dupe Video

Actress Soundarya Super Dupe Video Viral : സോഷ്യൽ മീഡിയയിൽ ഈയടുത്ത് തരംഗമാകുന്ന വീഡിയോകൾ ആണ് തെന്നിന്ത്യൻ താരം സൗന്ദര്യയുടെ രൂപ സാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ റീൽ വീഡിയോസ്. സൗന്ദര്യയുടെ അതെ രൂപവും എക്സ്പ്രഷനുകളുമൊക്കെയായി ആരെയും അത്ഭുതപ്പെടുത്തുന്ന ഈ താരത്തിനെ നിരവധി ആളുകളാണ് പ്രശംസിച്ചു കൊണ്ട് രംഗത്തെത്തുന്നത്.ചിത്ര എന്ന പെൺകുട്ടിയാണ് സൗന്ദര്യയുടെ ഈ അപര.

തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി മലയാളം എന്നിങ്ങനെ നിരവധി ഭാഷകളിൽ നിറഞ്ഞു നിന്ന സൗന്ദര്യ 2004ലാണ് വിമാന അപകടത്തിൽ മരി ച്ചത്. തന്റെ കരിയറിൽ തന്നെ ഏറ്റവും ഉന്നതിയിൽ നിന്നിരുന്ന സമയത്ത് സംഭവിച്ച താരത്തിന്റെ വിയോഗം ഞെട്ടലോടെയാണ് സിനിമലോകവും ആരാധകരും കണ്ടത്. രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം പടയപ്പയിൽ ഉൾപ്പെടെ നായികയായിരുന്നു സൗന്ദര്യ.മലയാളത്തിലും ചില ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലും മോഹൻലാൽ നായകനായ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലും താരം നായികയിരുന്നു. രണ്ട് ചിത്രങ്ങളും മലയാളത്തിൽ വൻഹിറ്റായിരുന്നു. അത് കൊണ്ട് തന്നെ മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്. സൗന്ദര്യയുടെ ചിത്രത്തിലെ രംഗങ്ങൾ എല്ലാം റീക്രീയേറ്റ് ചെയ്യുന്ന ചിത്രയുടെ വീഡിയോകളിൽ കാണുന്ന സൗന്ദര്യയുടെ സാമ്യം അതിവർണ്ണനീയമാണ്.

രൂപത്തിൽ മാത്രമല്ല ചിത്രയുടെ ഓരോ മൈന്യൂട്ട് എക്സ്പ്രഷനുകളിൽ പോലും സൗന്ദര്യയെ നമുക്ക് കാണാൻ കഴിയും.ഡൗന്ദര്യയുടെ പുനർജന്മമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. സൗന്ദര്യയുടെ ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ സീനുകൾ അഭിനയിച്ചു ക്കാൻ റിക്വസ്റ്റ് ചെയ്തും ആരാധകർ ചിത്രയുടെ ഇൻബോക്സിൽ എത്തുന്നുണ്ട്.